ലണ്ടന്‍: നെറ്റ് കുടിയേറ്റ നിരക്ക് കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് ലെവലിനടുത്തെത്തിയതായി ഔദ്യോഗിക കണക്ക്. ഏഴ് വര്‍ഷം മുമ്പ് യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി ലേബര്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നുനല്‍കിയതാണ് കുടിയേറ്റ നിരക്ക് ഉയരാനുള്ള കാരണം. 2010 സെപ്റ്റംബര്‍ വരെ നെറ്റ് ഇമിഗ്രേഷന്‍ ( കുടിയേറിയവരും അന്യദേശത്തേക്ക് പോയവരും തമ്മിലുള്ള വ്യത്യാസം) 242,000 ആണ്. 586,000 ആളുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയപ്പോള്‍ 344,000 പേര്‍ ബ്രിട്ടനില്‍ നിന്നും മറ്റുരാജ്യങ്ങളിലേക്ക് പോയതായാണ് കണക്ക്.
മുന്‍ വര്‍ഷത്തെക്കാള്‍ 100,000 കൂടുതലാണ് പുതിയ നെറ്റ്ഇമിഗ്രേഷന്‍. അതായത് ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ച തരത്തില്‍ കുടിയേറ്റം കുറയ്ക്കണമെങ്കില്‍ ഇപ്പോഴുള്ളതിന്റെ പകുതിയലധികം കുറയേണ്ടതുണ്ട്. കുടിയേറ്റനിരക്ക് കുറയ്ക്കാമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്ക് വന്‍തിരിച്ചടിയാവുകയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍. 2009ലെ കുറഞ്ഞിരുന്നെങ്കിലും അതിനുശേഷം കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റം കൂടുകയാണ് ചെയ്തിട്ടുള്ളത്. യു.കെയിലെത്തുന്ന പോളണ്ട് കാരുടേയും മറ്റ് കിഴക്കന്‍ യൂറോപ്പുകാരുടേയും എണ്ണത്തില്‍ 43,000ത്തിന്റെ വര്‍ധനവുണ്ടായി. ഇവിടെ നിന്നുള്ള കുടിയേറ്റക്കാരുടെ വരവില്‍ 50% വര്‍ധനവാണുണ്ടായിരിക്കുന്നത്.
2004ല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇ.യുവില്‍ ചേര്‍ന്നപ്പോള്‍ ബ്രിട്ടനില്‍ ജോലിചെയ്യാനുള്ള അവരുടെ അവകാശത്തിന് യാതൊരു നിയന്ത്രണവും ലേബര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ കൂട്ടുകക്ഷിസര്‍ക്കാരിന് ഇവിടെ നിന്നുള്ള കുടിയേറ്റക്കാരെ തടയാനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ കഴിയുന്നില്ല. അതേസമയം യൂറോപ്പിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്‍സ് വിസ അനുവദിക്കുന്നത് കുറയ്ക്കാനുള്ള മന്ത്രിമാരുടെ നീക്കം വിജയം കണ്ടിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് വരെ അനുവദിച്ച സ്റ്റുഡന്‍സ് വിസയില്‍ 2% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വര്‍ക്ക് വിസ അനുവദിക്കുന്നത് വര്‍ധിക്കുന്നതിനാല്‍ ഈ കുറവ് ഗുണകരമാകുന്നില്ല.
യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് വര്‍ക്കേഴ്‌സ് വിസ നല്‍കുന്നിത് നിയന്ത്രിക്കാന്‍ ഹോം സെക്രട്ടറി തെരേസ മെ നടപടികളെടുത്തിട്ടും വര്‍ക്ക് വിസയില്‍ ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം 161,815 ആയിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ച് വരെ 6%ത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
നെറ്റ് ഇമിഗ്രേഷന്‍ ഒരു വര്‍ഷം കൊണ്ട് 96,000ആണ് വര്‍ധിച്ചിരിക്കുന്നത്. 2008 ഡിസംബറിലെ 163,000 എന്ന എണ്ണത്തേക്കാള്‍ 50% വര്‍ധനവാണുണ്ടായിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞതും നെറ്റ് ഇമിഗ്രേഷന്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല