ഖാന്‍മാരില്‍ സല്ലുവിന് മാത്രമാണ് സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് ഇല്ലാതിരുന്നത്. എന്നാല്‍ ‘ചില്ലാര്‍ പാര്‍ട്ടി’യിലൂടെ ആ കുറവ് പരിഹരിക്കാനൊരുങ്ങുകയാണ് സല്ലു.
വികാസ് ബാഹി, നിതേഷ് തിവാരി കൂട്ടുകെട്ടില്‍ ഒരുക്കുന്ന ‘ചില്ലാര്‍ പാര്‍ട്ടി’ നിര്‍മ്മാതാക്കളില്‍ ഒരാള്‍ സല്‍മാന്‍ ഖാനായിരിക്കും. സല്‍മാനൊപ്പം റോണി സ്‌ക്ര്യൂവാലയാണ് മറ്റൊരു നിര്‍മ്മാതാവ്.
കുറച്ചുകാലമായി ചലച്ചിത്ര നിര്‍മ്മാണ രംഗത്തിറങ്ങണമെന്ന് സല്ലുവിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പറ്റിയ അവസരമൊന്നും ലഭിച്ചില്ല. ഇങ്ങനെയിരിക്കുമ്പോഴാണ് റോണി ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവാകാന്‍ പറ്റുമോ എന്ന ചോദിച്ച് സല്ലുവിനെ സമീപിച്ചത്. ചോദ്യം കേട്ടപാതി സല്ലു സമ്മതം മൂളുകയും ചെയ്തു.
കുട്ടികളുടെ എന്റര്‍ടൈനറായി വിശേഷിപ്പിക്കുന്ന ഈ ചിത്രം ജൂലൈ 8 റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പ്രമോഷന് വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കാന്‍ സല്ലുവിന് സമയവും ലഭിക്കും. രണ്‍ബീറിന്റെ ഐറ്റം നമ്പര്‍ ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്.
ചില്ലാര്‍പാര്‍ട്ടിയ്‌ക്കൊപ്പം സല്‍മാനുമുണ്ടാകുമെന്നറിഞ്ഞ ത്രില്ലിലാണ് ചിത്രത്തിന്റെ സംവിധായകന്‍മാരായ വികാസും, നിതേഷും. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന സല്ലുവിന് തീര്‍ച്ചയായും ഈ ചിത്രം ഇഷ്ടമാകുമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല