1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2011

ലണ്ടന്‍: ബെനഫിറ്റ്‌ സ്വീകരിക്കുന്നവര്‍ ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലിയന്വേഷിക്കുന്നതിനായി മാറ്റിവയ്ക്കണമെന്ന് ഉത്തരവിടണമെന്ന് ദ പോളിസി എക്‌സ്‌ചേഞ്ച് ആവശ്യപ്പെട്ടു. ജോലി അന്വേഷിക്കുന്നവര്‍ സാധാരണ വര്‍ക്കിംങ് ജീവിതരീതിയിലേക്ക് മാറണമെങ്കില്‍ ജോലി അന്വേഷിക്കുന്ന രീതി മാറണമെന്നും അവര്‍ പറഞ്ഞു.

രാജ്യത്തില്‍ നിന്നും ധനസഹായം സ്വീകരിച്ച് കഴിയുന്ന എല്ലാവര്‍ക്കും ഈ നിയമം ബാധകമാക്കണണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുന്‍പ് ദേശീയ ഇന്‍ഷുറന്‍സില്‍ എന്തെങ്കിലും സംഭാവന നല്‍കിയ തൊഴില്‍ രഹിതര്‍ക്ക് കൂടുതല്‍ സഹാധനം നല്‍കണം. എന്നാല്‍ യാതൊരു സംഭാവനയും നല്‍കാത്തവര്‍ ആദ്യ 12 ആഴ്ചകളില്‍ ജോലി ചെയ്യണമെന്ന ഇപ്പോഴത്തെ നിയമത്തില്‍ നിന്നും യാതൊരു വിട്ടുവീഴ്ചയും നല്‍കരുതെന്നും പോളിസി എക്‌സ്‌ചേഞ്ച് ആവശ്യപ്പെട്ടു.

തങ്ങളുടെ നിര്‍ദേശങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കുമെന്ന് ഇവര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ സഹായധനം സ്വീകരിക്കുന്നവര്‍ അതിനുപകരമായി സാമൂഹ്യ സേവനം ചെയ്യണമെന്ന് മൂന്നിലൊന്ന് ആളുകള്‍ ആവശ്യപ്പെടുന്നതായി തങ്ങള്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ഇന്‍ഷുറന്‍സായോ, നികുതിയായോ രാജ്യത്തിനുവേണ്ടി എന്തെങ്കിലും നല്‍കാത്തവര്‍ക്ക് സഹായധനം നല്‍കേണ്ടെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 51% ആളുകളും പറഞ്ഞത്. ജോലി വാഗ്ദാനം നിരസിക്കുന്നവര്‍ക്ക് സഹായധനം നല്‍കരുതെന്ന് 69% ആളുകള്‍ നിര്‍ദേശിച്ചു.

ജോലി അന്വേഷിക്കുന്നവര്‍ ദിവസം വെറും അരമണിക്കൂറില്‍ താഴെയാണ് ജോലി അന്വേഷിക്കുന്നതിനായി മാറ്റിവയ്ക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.