ലണ്ടന്‍: ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കുന്തമുന സഹീര്ഖാനേറ്റ പരിക്ക് ഗുരുതമല്ലെന്ന് ടീം അധികൃതര്‍. സഹീര്‍ഖാന്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. സഹീറിന് പേശീവലിവ് മാത്രമാണുള്ളതെന്നും ടീം അധികൃതര്‍ വ്യക്തമാക്കി.
ലോര്‍ഡ്സിലെ ആദ്യടെസ്റ്റിനിടെ സഹീറിന് പേശീവലിവ് അനുഭവപ്പെട്ടിരുന്നു. ആദ്യദിവസം ഉച്ചഭക്ഷണത്തിനുശേഷം ബൗള്ചെയ്യാനിറങ്ങിയ സഹീര്ഖാന് 42-ാമത്തെ ഓവറിലെ മൂന്നാമത്തെ പന്തെറിഞ്ഞശേഷം തുടയിലെ പേശിക്കു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ സഹീറിന് പകരം പ്രവീണ്‍കുമാറാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.
സഹീറിന്റെ പരിക്ക് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യദിനം തിളങ്ങിയത് സഹീര്‍ മാത്രമായിരുന്നു. ആദ്യ ദിനം വീണ രണ്ടു ഇംഗ്ലീഷ് വിക്കറ്റും സഹീറാണ് സ്വന്തമാക്കിയത്. നേരത്തെ തുടയിലെ പേശിക്കു പരിക്കേറ്റ സഹീറിനു കഴിഞ്ഞ സീസണ് നഷ്ടപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല