ഇന്ത്യന്‍ പേസര്‍ സഹീര്ഖാന് ഇംഗ്ളണ്ട് പര്യടനത്തില്‍ നിന്ന് പരിക്കുമൂലം പിന്മാറി. സഹീറിനു പകരം ആര്.പി സിംഗ് കളിയ്ക്കും.
കാലിനേറ്റ പരിക്കാണ് സഹീറിന് വില്ലനായിരിക്കുന്നത്. പരമ്പരയുടെ തുടക്കം മുതല്‍തന്നെ പരിക്ക് സഹീറിനെ അലട്ടുന്നുണ്ടായിരുന്നു. ലോഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 13 ഓവര്‍മാത്രം എറിഞ്ഞ് സഹീര്‍ പിന്‍വാങ്ങുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ കളിക്കാനായതുമില്ല.
കഴിഞ്ഞ ദിവസം പരിശീലനമത്സരത്തില്‍ ഇറങ്ങിയെങ്കിലും മൂന്ന് ഓവറിനു ശേഷം പിന്‍വാങ്ങുകയായിരുന്നു. 14-16 ആഴ്ചയോളം സഹീറിന് വിശ്രമം വേണ്ടിവരുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
സഹീറിന്റെ പരിക് അനുഗ്രഹമായത് ആര്.പിസിംഗിനാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ ഉത്തര്‍പ്രദേശ്കാരന്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല