ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ സാനിയ മിര്‍സയും സോംദേവ് വര്‍മ്മനും തങ്ങളുടെ സിംഗിള്‍സ് വ്യക്തിഗത റാങ്കിംഗ് മെച്ചപ്പെടുത്തി. സാനിയ ഒരുസ്ഥാനം കയറി 64-ാം റാങ്കിലെത്തിയപ്പോള്‍ സോംദേവ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 63-ാംമതെത്തി.
സാനിയയുടെ ഡബ്ബിള്സ ്വ്യക്തിഗത റാംങ്കിില് മാറ്റമൊന്നുമില്ല. നേരത്തെയുണ്ടായിരുന്ന 11-ാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റഷ്യന്‍ താരം എലേനാ വെസ്നേനയോടൊത്തുള്ള ഡബ്ബിള്‍സ് റാംങ്കിംങ് ഒരു സ്ഥാനം താഴോട്ടിറങ്ങി മൂന്നാമതായി. റഷ്യയുടെ മരിയ കിരിലെങ്കോ ബെലാറസിന്റെ വിക്ടോറിയ അസരന്ങ്കോ സംഖ്യമാണ് സാനിയ- വെസ്നിനാ സംഖ്യത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.
ഇന്ത്യയുടെ സീനിയര്‍ താരമായ മഹേഷ് ഭൂപതി ഡബ്ബിള്‍സ് വ്യക്തിഗത റാംങ്കിങ്ങിള് ഒരു സ്ഥാനമിറങ്ങി ആറാമതെത്തിയപ്പോള്‍ രോഹന് ബൊപ്പണ്ണ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്‍പതാം സ്ഥാനത്തെത്തി. ലിയാണ്ടര്‍ പെയ്സ് നേരത്തെയൂണ്ടായിരുന്ന എട്ടാം റാംങ്ക് നിലനിര്‍ത്തി. പുരുഷ ഡബ്ബിള്‍സില്‍ ലീ-ഹാഷ് സംഖ്യം ആറാമതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല