ഡള്ളാസ്: റാങ്കിംങിള്‍ ഒരു സ്ഥാനം കയറി അറുപത്തിമൂന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്ക് തോല്‍വി. ടെക്‌സാസ് ടെന്നീസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ജര്‍മ്മനിയുടെ സബീനാ ലിസിക്കിയാണ് ഇന്ത്യന്‍ താരത്തെ തകര്‍ത്തത്.
ഒരുമണിക്കൂര്‍ അഞ്ച് മിനിട്ട് മാത്രം നീണ്ട് നിന്ന മതസരത്തില്‍ 3-6, 0-6 എന്ന സ്‌കോറിനാണ് സാനിയ തോറ്റത്. കനത്ത സര്‍വ്വകളുടെയും ശക്തിയേറിയ ഗ്രൗണ്ട് സ്‌ട്രോക്കുകളുടെയും പിന്‍ബലത്തില്‍ ഒരു ഘട്ടത്തില്‍ 3-6ന് മുന്നിട്ട് നിന്ന ജര്‍മ്മന്‍ താരം 3-6ന് ആദ്യസെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സാനിയയെ തീര്‍ത്തും നിഷ്പ്രഭമാക്കിയ ഇരുപത്തിമൂന്നാം റാങ്കുകാരിയായ ജര്‍മ്മന്‍ താരം 6-0ത്തിന് സെറ്റും ഗെയിമും സ്വന്തമാക്കി.
ഇതോടെ സാനിയയുമായുള്ള ഏറ്റ്മുട്ടലില്‍ 1-2ന്റെ ലീഡും ലിസിക്കി സ്വന്തമാക്കി. ഇതിന് മുമ്പ് രണ്ട് തവണ ഏറ്റ് മുട്ടിയപ്പോള്‍ ഇരുവരും ഓരോതവണ വീതം ജയിക്കുകയായിരുന്നു. മാര്‍ച്ചില്‍ ഓക്ക്‌ലാന്‍ഡില്‍ ലിസിക്കിയോട് തോറ്റ സാനിയ ഏപ്രിലില്‍ ചാള്‍സ്റ്റണില്‍ ലിസിക്കിയെ തോല്‍പ്പിച്ചിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല