ഈസ്റ്റ്‌ബോണ്‍: ഏയ്‌ഗോണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ മെന്‍സ് സിംഗിള്‍സില്‍ നിന്ന് സോംദേവ് വര്‍മ്മനും വുമണ്‍സ് ഡബിള്‍സില്‍നിന്ന് സാനിയ , എലേന സംഖ്യവും പുറത്തായി.അതേസമയം മെന്‍സ് ഡബിള്‍സില്‍ ബൊപ്പണ്ണയും കൂട്ടുകാരന്‍ ഖുറേഷിയും ക്വോര്‍ട്ടറിലെത്തിയിട്ടിണ്ട്.
സ്‌പെയിനിന്റെ നാലാം സീഡ് ഗില്ലര്‍മ്മോ ഗ്രേഷിയാ ലോപ്പസിനെ 6-3 , 6-4 ,ന് തറപ്പറ്റിച്ച് രണ്ടാം റൗണ്ടില്‍ കടന്ന സോംദേവിന് വിജയം ആവര്‍ത്തിക്കാനായില്ല. എന്നാല്‍ രണ്ട് മണിക്കൂര്‍ നിണ്ട നിന്ന് മത്സരത്തില്‍ ഫ്രഞ്ച് താരം ജൂലിയന്‍ ബനേറ്റുവിനെ വിറപ്പിച്ചാണ് സോംദേവ് കീഴടങ്ങിയത്. സ്‌കോര്‍: 6-7(1) , 7-6(6) , 3-6 .
സീഡ്‌ചെയ്യപ്പെടാത്ത ആസ്‌ട്രേലിയന്‍ ജോഡികളോടാണ് മൂന്നാം സീഡുകളായ സാനിയ , എലേന വെസ്‌നിനാ ജോഡികള്‍ 7-5 , 4-6 , 6-10 ന് തോറ്റത്.
മെന്‍സ് ഡബിള്‍സ് ടോപ്‌സീഡുകളായ ബൊപ്പണ്ണയും കൂട്ടുകാരന്‍ പാക്കിസ്താന്റെ അസീം ഖുറേഷിയും സ്പാനിഷ് ജോഡികളെ തോല്‍പ്പിച്ചാണ് ക്വോര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-3 , 6-4 .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല