1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2011

മാഡ്രിഡ്: ഇന്ത്യയുടെ സാനിയ മിര്‍സയും റഷ്യയുടെ എലേന വെസിനയും മാഡ്രിഡ് ഓപ്പണ്‍ ടെന്നിസിന്റെ ഡബിള്‍സ് ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. കരുത്തരായ നദിയ പെട്രോവ-അനാസ്തിയ റാദിനോവ സഖ്യത്തെ തകര്‍ത്താണ് ഇന്തോ-റഷ്യന്‍ സഖ്യം ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്.

6-3, 7-5 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സീഡ് ചെയ്യപ്പെടാതെയാണ് ഇന്തോ-റഷ്യന്‍ സഖ്യം 3,500,000 യൂറോ സമ്മാനത്തുകയുള്ള ഓപ്പണില്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്.

രണ്ടാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ വേറ്റ സെക്കയെയും സ്ലൊവേനിയയുടെ കതാറിന സെര്‍ബോനിക്കയെയും ആണ് ക്വാര്‍ട്ടറില്‍ നേരിടുക. ലിനോ ഡോമിംഗസ്-ലോറ പോയസ് സഖ്യത്തെ തോല്‍പ്പിച്ചാണ് ചെക്-സ്ലൊവേനിയ സഖ്യം ക്വാര്‍ട്ടറിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.