പാരിസ്: കരുത്തരായ എതിരാളികളെ സെമിയില്‍ വീഴ്ത്തി ഇന്ത്യയുടെ സാനിയ മിര്‍സയും റഷ്യയുടെ ഏലേന വെസ്‌നിനയും ചേര്‍ന്ന സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ഫൈനലിലെത്തി. അമേരിക്കയുടെ ലിസേല്‍ ഹാബര്‍-ലിസ റെയ്മണ്ട് സഖ്യത്തെയാണ് മൂന്നുസെറ്റ് നീണ്ട പോരാട്ടത്തില്‍ ഇന്തോ-റഷ്യന്‍ സഖ്യം തകര്‍ത്തത്.
സ്‌കോര്‍ 6-3,2-6,6-4. മികച്ച പോരാട്ടം കാഴ്ച്ചവെച്ചാണ് ഏഴാംസീഡുകാരായ സാനിയ-വെസ്‌നിന സഖ്യം നാലാം സീഡുകാരായ അമേരിക്കന്‍ എതിരാളികളെ പരാജയപ്പെടുത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ആന്‍േ്രഡ ഹലാവോക്ക-ലൂസ് ഹ്രാഡേക്ക സഖ്യത്തെയാണ് ഇന്തോ-റഷ്യന്‍ ജോഡി കലാശപ്പോരാട്ടത്തില്‍ നേരിടുക.
കരിയറില്‍ സാനിയയുടെ മൂന്നാമത്തെ ഗ്രാന്‍സ്ലാം ഫൈനല്‍ പ്രവേശനമാണിത്. മിക്‌സഡ് ഡബിള്‍സില്‍ ആസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു സാനിയ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് യോഗ്യത നേടിയത്.
അതിനിടെ പുരുഷവിഭാഗത്തില്‍ സ്‌പെയിനിന്റെ റഫേല്‍ നദാല്‍ ആവേശകരമായ മല്‍സരത്തിനൊടുവില്‍ റോബര്‍ട്ട് സോഡര്‍ലിംഗിനെ തകര്‍ത്ത് സെമിയിലെത്തിയിട്ടുണ്ട്. സ്‌കോര്‍ 6-4,6-1,7-6(3). നാലാംസീഡ് ബ്രിട്ടന്റെ ആന്‍ഡി മുറേ ആയിരിക്കും സെമിയില്‍ നദാലിന്റെ എതിരാളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല