അലക്‌സ് വര്‍ഗീസ്: യുകെയിലെ മലയാളി സമൂഹത്തിന്റെ കണ്ണുനീര്‍ തോരാന്‍ ഇനിയും സമയമായില്ല. ഇന്നലെ നാട്ടില്‍ അലന്‍ ചെറിയാന്റെ സംസ്‌കാര ചടങ്ങുകളില്‍ നേരിട്ടും തത്സമയ സംപ്രേക്ഷണം വഴിയും പങ്കെടുത്തവര്‍ ആ യുവാവിന്റെ വിയോഗത്തില്‍ കണ്ണുനീര്‍ പൊഴിച്ചു. ആ ആഘാതത്തില്‍ നിന്നും വിട്ടു മാറും മുന്‍പ് ഇന്ന് യുകെയില്‍ മലയാളി സമൂഹം മറ്റൊരു സംസ്‌കാര ചടങ്ങിനു സാക്ഷികളാകുവാന്‍ ഒത്തു കൂടും. കഴിഞ്ഞ മാസം 21ന് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ കോതമംഗലം സ്വദേശി സാബു ജോര്‍ജിന് അവസാന യാത്രയയപ്പ് നല്‍കും.
ഇന്ന് രാവിലെ 10.45 ന് ലണ്ടനിലെ സെന്റ് മേരീസ് ആന്‍ഡ് സെന്റ്. മിഖായേല്‍ ദേവാലയത്തിലാണ് ശവസംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.കോതമംഗലം സംഗമം അടക്കം പല സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും മുന്‍പന്തിയിലുണ്ടായിരുന്ന സാബു ജോര്‍ജിന് ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ ഇന്ന് അന്ത്യയാത്രയേകാന്‍ ലണ്ടനില്‍ ഒത്തു കൂടും. മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ബന്ധുക്കളും മറ്റും ഇന്നലെ തന്നെ വീട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ക്യാന്‍സര്‍ ബാധിതനായി മരണമടഞ്ഞ സാബു ജോര്‍ജിന്റെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കു കൊള്ളുവാന്‍ എത്തുന്നവര്‍ക്ക് വേണ്ടിയുള്ള പൂക്കള്‍ കുടുംബാംഗങ്ങള്‍ തന്നെ വാങ്ങിച്ചിട്ടുള്ളതിനാല്‍ ആദരാഞ്ജലികള്‍അര്‍പ്പിക്കുവാന്‍ എത്തുന്നവര്‍ പൂക്കള്‍ ഒഴിവാക്കണമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. പകരം ദേവാലയ ഹാളില്‍ ലഭ്യമായ ജീവകാരുണ്യ നിധിയില്‍ നിറഞ്ഞ മനസോടെ നിക്ഷേപിക്കുന്ന സഹായമാവും സാബു ജോര്‍ജിനുള്ള ഏറ്റവും ഉചിതമായ ആദരാഞ്ജലി എന്ന് അടുത്ത ഒരു കുടുംബാംഗം അറിയിച്ചു.
സംസ്‌കാര ചടങ്ങുകള്‍ക്ക് വികാരി ഫാ. വില്ലി സ്‌കെഹോന്‍ നേതൃത്വം നല്‍കും. ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം ലണ്ടനിലെ തന്നെ സെന്റ്. പാട്രിക്ക് ആര്‍. സി. സെമിത്തേരിയില്‍ ആണ് സാബു ജോര്‍ജിന് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്.ശവസംസ്‌കാര ശുശ്രൂഷകള്‍ ലൈവായി www.sibystudio.com എന്ന സൈറ്റില്‍ രാവിലെ 10 .30 മുതല്‍ കാണാം.
സാബുവിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെയും സെമിത്തേരിയുടെയും വിലാസം:
St. Mary’s & St. Michael’s Church
2 Lukin tsreet , E10AA , London
St. Ptarick’s R.C. Cemetery
Longthorne Road, London, E114HL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല