കടുത്ത സാമ്പത്തിക തകര്‍ച്ചയ്ക്കുശേഷം തിരിച്ചെത്താമെന്ന യു.കെ സമ്പദ് വ്യവസ്ഥയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. മാര്‍ക്കിറ്റ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് തകര്‍ച്ചയില്‍ നിന്നും മുക്തിനേടാമെന്ന സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റത്.
ഈവര്‍ഷം രണ്ടാംപാദത്തില്‍ യു,കെ സമ്പദ് വ്യവസ്ഥ വെറും 0.3 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കാനാകൂ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വ്യാവസായിക-നിര്‍മ്മാണമേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയായ 0.5 ശതമാനത്തിലും കുറവായിരിക്കും രണ്ടാംപാദത്തിലെന്നാണ് സൂചന.
സേവന മേഖലയിലെ തളര്‍ച്ചയായിരിക്കും സമ്പദ് വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയുടെ മൂന്നില്‍ രണ്ടും സേവനമേഖല ഉള്‍ക്കൊള്ളുന്നതാണ്. കഴിഞ്ഞമാസം സേവനമേഖലയില്‍ വളര്‍ച്ച വളരെ കുറഞ്ഞ നിലയിലായിരുന്നു എന്ന് സേവന മേഖലയില്‍ പ്രവര്‍കത്തിക്കുന്ന പര്‍ച്ചേസിംഗ് മാനേജര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായമേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന തകര്‍ച്ചയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ അവലോകനത്തെക്കാളും കുറഞ്ഞ നിലയിലാരിക്കും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെന്ന് മാര്‍ക്കിറ്റ്‌സ് ചീഫ് സാമ്പത്തിക ശാസ്ത്രജ്ഞനായ ക്രിസ് വില്യംസണ്‍ പറയുന്നു. ഈവര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 1.8 ശതമാനത്തിനും താഴെയെത്താന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ നിര്‍മ്മാണമേഖലയിലെ വളര്‍ച്ച മികച്ചതായിരിക്കുമെന്നും മാര്‍ക്കിറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല