സാമ്പത്തിക ഞെരുക്കം ഇനിയും വര്‍ധിക്കുമെന്ന് വ്യക്തമായതോടെ യൂറോപ്പിലാകമാനം കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കുമെന്ന് ആശങ്ക. അയര്‍ലന്റും ഗ്രീസുമാണ് വന്‍ സാമ്പത്തികഞെരുക്കത്തെ നേരിടാന്‍ പോകുന്നത്.
അയര്‍ലന്റിലെ വായ്പാ റേറ്റിംഗ് രണ്ടു പോയിന്റ് കുറഞ്ഞിട്ടുണ്ട്. മോഡീസ് റേറ്റിംഗ് ഏജന്‍സിയാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശകലനം നടത്തുന്ന സംഘടനയാണിത്. അയര്‍ലന്റിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും അത്ര മികച്ച സൂചനയല്ല മോഡീസ് റേറ്റിംഗ് ഏജന്‍സി നല്‍കുന്നത്.
നേരത്തേ അയര്‍ലന്റ് 75 മില്യണ്‍ പൗണ്ടിന്റെ ബെയിലൗട്ട് പദ്ധതി പ്രഖ്യാപിച്ചിരുന്നു. മോഡീസിന്റെ പ്രവചനം എത്തിയതോടെ ബെയിലൗട്ടിനുള്ള നിരക്കും ഉയര്‍ന്നിട്ടുണ്ട്. ഉയരുന്ന കടം തിരിച്ചടയ്ക്കാന്‍ ജനങ്ങള്‍ കഴിയാതാകുന്നതോടെ സാമ്പത്തിക രംഗം കടുത്ത മാന്ദ്യത്തെയാകും നേരിടാന്‍ പോകൂന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ ചില മാന്ദ്യവിരുദ്ധ നടപടികള്‍ ഗ്രീക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്. സര്‍ക്കാറിന് നിയന്ത്രണമുള്ള കമ്പനികളിലെ പങ്കാളിത്തം വില്‍ക്കുകയെന്ന നടപടിയിലേക്ക് ഗ്രീസ് സര്‍ക്കാര്‍ നീങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യം കടുത്ത കടക്കെണിയിലേക്ക് നീങ്ങുന്നത് തടയാനായി ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും 97 ബില്യണ്‍ പൗണ്ട് കടമെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല