ലണ്ടന്‍: സാമ്പത്തിക സ്ഥിതി നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചെലവുചുരുക്കള്‍ നടപടികള്‍ അസ്വീകാര്യമാണെന്ന് പൗരന്മാര്‍ക്കിടയില്‍ അഭിപ്രായമുയരുന്നു. നാലില്‍ മൂന്നുപേരും ഇത്തരം നിയന്ത്രണ നടപടികളില്‍ അതൃപ്തരാണെന്ന് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നു.
‘ഇന്‍ഡിപ്പെന്‍ഡന്‍സി’നായി കോംറെസാണ് അഭിപ്രായസര്‍വ്വേ നടത്തിയത്. സാമ്പത്തിക നടപടികള്‍ പാവപ്പെട്ടവര്‍ക്കാണ് കൂടുതല്‍ ദുരിതം വിതയ്ക്കുകയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 63 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു.
സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ അടക്കമുള്ള നടപടികള്‍ ദൂരവ്യാപകഫലങ്ങളുളവാക്കുന്നതാണെന്നും വളരെ വേഗത്തിലുള്ളതാണെന്നും സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും ആശങ്കപ്പെടുന്നു.
സര്‍ക്കാര്‍ നടപടികള്‍ വ്യക്തിപരമായി നഷ്ടമുണ്ടാക്കുമെന്ന് 69 ശതമാനം ആളുകള്‍ ഭയക്കുന്നു. സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ നടപടികള്‍ സാധാരണക്കാരില്‍ എത്രത്തോളം പ്രതിഫലിക്കുമെന്ന് ഇനിയും നിജപ്പെടുത്താനായിട്ടില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി കെന്നത്ത് ക്ലെര്‍ക്ക് നേരത്തേ വിലയിരുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല