ഇംഗ്ലണ്ടിലെ പള്ളികളില്‍വെച്ച് വിവാഹം കഴിക്കുന്നവര്‍ ചുരുക്കമാണ്.വിശ്വാസത്തില്‍ ഉള്ള കുറവ് കൊണ്ടും വേറെ പല കാരണങ്ങള്‍ കൊണ്ടുമാണിത്.ചിലരൊക്കെ വിമാനവും,ബലൂണും,ബീച്ചുംമലയുമോക്കെയാണ് വിവാഹത്തിനു തിരഞ്ഞെടുക്കുനത്.ആണ്ടിനും സങ്ക്രാന്തിക്കും മാത്രം നടക്കുന്ന പള്ളി വിവാഹങ്ങളും ഇനി ഓര്‍മയായെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇംഗ്ലണ്ടിലെ പ്രാദേശിക കേന്ദ്രങ്ങളിലെ പള്ളികളില്‍ വിവാഹക്കൂലി ഇരട്ടിയോളമാക്കാന്‍ തീരുമാനിച്ചതാണ് ഇത്തരത്തിലുള്ള ഭീതിക്ക് കാരണം.
പരമ്പരാഗതമായ പള്ളിവിവാഹമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അല്പം പണമിറക്കേണ്ടിവരും. ആംഗ്ലിക്കന്‍ ആചാരരീതിയോടെയുള്ള വിവാഹമാണെങ്കില്‍ ഏതാണ്ട് 425 പൗണ്ടാണ് ഫീസായി അടയ്ക്കേണ്ടിവരുക. ഇത് നേരത്തെ 284 പൗണ്ടായിരുന്നു. ഈ നിയമം അടുത്തമാസം മുതല്‍ നടപ്പിലാക്കാന്‍ തന്നെയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്നത്. ഇത്രയും പണം പള്ളിയിലേക്ക് മാത്രം അടയ്കേണ്ടതാണ്. മറ്റ് ചിലവുകള്‍ വേറെയുമുണ്ട്. ഉദാഹരണത്തിന് ക്വോയര്‍ സംഘത്തിന് കൊടുക്കാനും മറ്റുമായി വേറെയും പണം കണ്ടെത്തിവരും.
പല വിവാഹങ്ങള്‍ക്കും പൂക്കള്‍ വാങ്ങാനും പാട്ടുകാര്‍ക്കുമായി നൂറുകണക്കിന് പൗണ്ടാണ് ചിലവാക്കേണ്ടിവരുന്നത്. അതിന്റെ കൂട്ടത്തിലാണ് പള്ളിയുടെ ഫീസുംകൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ബ്രിട്ടണിലെ ഒരു ചെറിയ പള്ളിയില്‍ വിവാഹത്തിന് പാടുന്നവര്‍ക്ക് നൂറ് പൗണ്ടും മണിമുഴക്കുന്നവര്‍ക്ക് തൊണ്ണൂറു പൗണ്ടും ഓര്‍ഗണ്‍ വായിക്കുന്നയാള്‍ക്ക് അമ്പത് പൗണ്ടും പുരോഹിതന്റെ സഹായിക്ക് 40 പൗണ്ടുമാണ് ഈടാക്കുന്നത്. ഇപ്പോള്‍ത്തന്നെ ഇത്രയും തുക മുടക്കി നടത്തുന്ന വിവാഹങ്ങള്‍ പള്ളിയുടെ ഫീസുംകൂടി വര്‍ദ്ധിക്കുന്നതോടെ സാധാരണക്കാരന് കൈകാര്യം ചെയ്യാവുന്നതിന്റെ അപ്പുറമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം അതിഥികളുടെ എണ്ണം കുറച്ച് പൂക്കള്‍ക്കും പാട്ടുകാര്‍ക്കുമുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. എന്നാല്‍ അടുത്തമാസം ന്യൂയോര്‍ക്കില്‍ നടക്കുന്ന സിനഡിനുശേഷമായിരിക്കും വിവാഹഫീസ് വര്‍ദ്ധിപ്പിക്കുന്ന കാര്യം തീരുമാനിക്കുകയെന്നും കേള്‍ക്കുന്നുണ്ട്. ചര്‍ച്ച് ഇംഗ്ലണ്ട് ശവസംസ്കാരചടങ്ങുകളുടെ ഫീസ് നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു. 102 പൗണ്ട് എന്നത് 150 ആക്കിയാണ് വര്‍ദ്ധിപ്പിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് വിവാഹ ഫീസും വര്‍ദ്ധിപ്പിക്കാന്‍ പോകുന്നത്.
എന്തായാലും സ്വതവേ പള്ളിയോട് വിരക്തിയുള്ള ഇംഗ്ലീഷുകാര്‍ ഈ തീരുമാനത്തോട് എങ്ങിനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല