1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2011

ബ്രിട്ടണിലെ കോടീശ്വരന്‍മാരുടെ എണ്ണം 32 ആയി ഉയര്‍ന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവി വെസ്റ്റ് മിനിസ്റ്ററിലെ പ്രഭുവായ ഗരാള്‍ഡ് കാവന്റിഷ് ഗ്രോസ് വെനറിന് വീണ്ടും ലഭിച്ചു. 59കാരനായ ഈ ഭൂവുടമയുടെ സമ്പാദ്യത്തില്‍ 8 ബില്ല്യണിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ഫോബ്‌സ് ആഗോളതലത്തില്‍ നടത്തിയ കോടീശ്വരരുടെ സര്‍വ്വേയില്‍ അദ്ദേഹത്തിന് 57 സ്ഥാനം നേടാനേ കഴിഞ്ഞിട്ടുള്ളൂ.

സാമ്പത്തിക മേഖലയില്‍ ഇത്രവലിയ തകര്‍ച്ചയുണ്ടായിട്ടും ബ്രിട്ടണിലെ കോടീശ്വരുടെ എണ്ണം 214നിന്നും 1,210 ആയി വര്‍ധിച്ചതായാണ് ഫോബ്‌സ് നടത്തിയ സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്. മെക്‌സികന്‍ വ്യവസായി സ്ലിം ഹെലുവാണ് ലോകത്തിലെ ഏറ്റവും സമ്പന്നന്‍. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ പദവി ലഭിക്കുന്നത്. സ്ലിമ്മിന്റെ സമ്പാദ്യം 20.5 ബില്ല്യണ്‍ ഡോളറില്‍ നിന്നും 74 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

56ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സാണ് രണ്ടാം സ്ഥാനത്ത്. 50ബില്ല്യണ്‍ ഡോളറിന്റെ സ്വത്തുമായി വാറണ്‍ ബഫറ്റ് തൊട്ടുപിന്നിലുണ്ട്.

ലിസ്റ്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് , എഡ്വാര്‍ഡോ സാവറിന്‍, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് ഉള്‍പ്പെടെയുള്ള ആറ് ഫെയ്‌സ്ബുക്ക് കോടീശ്വരന്‍മാരുമുണ്ട്. മോസ്‌കോവിറ്റ്‌സാണ് കോടീശ്വരന്‍മാരില്‍ ഏറ്റവും പ്രായകുറഞ്ഞയാള്‍. സീന്‍ പാര്‍ക്കര്‍, പെറ്റര്‍ തൈല്‍, യൂറി മില്‍നര്‍ എന്നിവരാണ് മറ്റ് ഫേസ്ബുക്ക് കോടീശ്വരന്‍മാര്‍.

വ്യവസായിയായ ഡേവിഡ് ടൈകൂണാണ് ബ്രിട്ടനിലെ രണ്ടാമത്തെ വലിയ കോടീശ്വരന്‍ 8ബില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 7.2ബില്ല്യണ്‍ ആസ്തിയുള്ള ഫിലിപ്പ് ഗ്രീനാണ് മൂന്നാം സ്ഥാനക്കാരന്‍. യു.കെയില്‍ താമസക്കാരനായ ഇന്ത്യന്‍ സ്റ്റീല്‍ മാഗ്‌നറ്റ് ലക്ഷ്മി മിത്തല്‍ 31.1 ഡോളറിന്റെ ആസ്തിയുമായി ആറാം സ്ഥാനത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.