അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 20152016 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി എബ്രഹാം ജോസഫും സെക്രട്ടറിയായി കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. സോണാ സ്‌കറിയയും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ ആയി ബിനോയ് മാത്യു, വൈസ് പ്രസിഡന്റായി ലൈസാ രാജു, ജോയിന്റ് സെക്രട്ടറിയായി സ്മിത ഷെറിന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഷിജോ സെബാസ്റ്റ്യന്‍, സജിന്‍ തോമസ്, വര്‍ഗ്ഗീസ് തോമസ്, അനില തോമസ്, സോണി ജോസഫ്, തങ്കച്ചന്‍ ജോസഫ് എന്നിവര്‍ കമ്മിറ്റിയംഗങ്ങളായും, ഇലിനാ ജോസ്, ബിനു ടോം ഇവരെ പ്രോഗ്രാം കോഡിനേറ്റര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു. നിസി ആന്റണി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജോബിച്ചന്‍ തോമസ് എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അടുത്ത ഒരു വര്‍ഷത്തെ പ്രധാന പരിപാടികളുടെ തീയതികളും പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം 212016 ഉച്ചകഴിഞ്ഞ് 2 മുതല്‍ 10 വരെയും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ 16042016 ഉച്ചകഴിഞ്ഞ് 2 മുതല്‍ 10 വരെയും, അടുത്ത വര്‍ഷത്തെ ഓണാഘോഷം 17092016 രാവിലെ 10 മുതല്‍ വയ്കുന്നേരം 7 വരെയും ആയിരിക്കും നടക്കുക.
പരിപാടികളെല്ലാം നടക്കുന്നത് സെന്റ്. ജയിംസ് പാരീഷ് ഹാളിലായിരിക്കും. എല്ലാ പരിപാടികളും വിജയിപ്പിക്കുവാന്‍ എല്ലാ അംഗങ്ങളുടെയും സഹായ സഹകരണങ്ങള്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി അഡ്വ. സോണാ സ്‌കറിയ അഭ്യര്‍ത്ഥിച്ചു.
ഹാളിന്റെ വിലാസം,
ST.JAMES PARISH HALL,
VICARAGE CLOSE,
SALFORD,
M6 8E J.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല