സാബു ചുണ്ടക്കാട്ടില്‍: സാല്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സെന്റ്. ജെയിംസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപെട്ടു. വൈസ് പ്രസിഡന്റ് ശ്രിമതി. ലൈസ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ. സോണാ സ്‌കറിയ സ്വാഗതം പറയുകയും ഉദ്ഘാടകന്‍ ശ്രി. സാബു പോത്തന്‍ ക്രിസ്മസ് സന്ദേശം നല്കുകയും ചെയ്തു.
ഉച്ച കഴിഞ്ഞ് കൃത്യം രണ്ടു മണിക്ക് ആരംഭിച്ച യോഗത്തില്‍ ശ്രീ. ഷിജോ സെബാസ്റ്റ്യന്‍ , ശ്രീ. സോണി ജോസഫ്, ശ്രീ. ബിനോയ് മാത്യു, ശ്രീ. വര്‍ഗീസ് പാറയില്‍, ശ്രീമതി. സ്മിത ഷെരീന്‍, ശ്രീമതി. അനില ജോബി, ശ്രീ. സജിന്‍ തോമസ്, ശ്രീ. തങ്കച്ചന്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അതിനു ശേഷം ആരംഭിച്ച കുട്ടികളുടെ ദൃശ്യ കലാവിരുന്ന് സദസ്സിലിരുന്ന ഏവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. കുഞ്ഞുങ്ങളുടെ കലാപരമായ കഴിവ് കണ്ടെത്തി എല്ലാ കുട്ടികളെയും അവരുടെ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്‌നിച്ച ശ്രീമതി. എലിന ഷാജുവിനെയും, ശ്രീമതി. ബിനു ടോമിനെയും ഏവരും അഭിനന്ദനം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.
അസോസിയേഷനു വേണ്ടി കലവറ കാറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നര്‍ എടുത്തു പറയേണ്ടതായിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഭാരവാഹികള്‍ കൈ നിറയെ സമ്മാനങ്ങള്‍ നല്കി.
ട്രഷറര്‍ ശ്രീ .ബിനോയ് മാത്യുവിന്റെ നന്ദി പ്രകാശനത്തിനു ശേഷം ശ്രീ. സാമു കുഞ്ഞുകുഞ്ഞ് നേതൃത്വം നല്കിയ D.Jയോടു കൂടി രാത്രി 10.00 മണിക്ക് ആഘോഷങ്ങള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല