അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസ് സെന്ററുകളേയും പങ്കെടുപ്പിച്ചു കൊണ്ടു നടന്ന ബൈബിള്‍ ക്വിസ്സ് മത്സരം ആവേശോജ്ജ്വലമായി പര്യവസാനിച്ചു.കഴിഞ്ഞ ദിവസം ബോള്‍ട്ടന്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ്സ് മത്സരത്തില്‍ ഒന്നാം സമ്മാനം സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മാസ് സെന്റര്‍ ടീമും രണ്ടാം സമ്മാനം ബോള്‍ട്ടന്‍ മാസ് സെന്റര്‍ ടീമും ട്രാഫോര്‍ഡ്മാസ് സെന്റര്‍ മൂന്നാം സ്ഥാനവും നേടി.
ഓരോ മാസ് സെന്ററുകളില്‍ നിന്നും വിജയികളായ നാലു വീതം കുട്ടികളാണ് രൂപതാ തലത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത് .ആഷ്ടന്‍ ഓള്‍ധാം,ബ്ലാക് ബേണ്‍,സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍,ബോള്‍ട്ടന്‍,ട്രഫോര്‍ഡ് എന്നീ സെന്ററുകളില്‍ നിന്നുമുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
സീറോ മലബാര്‍ ചാപ്ലിന്‍ റവ ഫാ തോമസ് തൈക്കൂട്ടത്തില്‍ ത്വിസ്സ് മാസ്റ്ററായി ക്വിസ്സ് മത്സരത്തെ നിയന്ത്രിച്ചു.ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ക്രമീകരിച്ചിരുന്ന മത്സരത്തില്‍ കുട്ടികള്‍ വളരെ ആവേളത്തോടും താല്‍പര്യത്തോടുമാണ് പങ്കെടുത്തത്.മത്സര ശേഷം മത്സരാര്‍ത്ഥികളെല്ലാം ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയൊരു ദൈവാനുഗ്രഹമായി എന്നു പറഞ്ഞു.മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ലായിരുന്നെങ്കില്‍ അത് വലിയ നഷ്ടമായേനെയെന്നും കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീമതി ജെസ്സി ജോസഫ് മത്സരങ്ങളുടെ കണ്‍വീനര്‍ ആയിരുന്നു.ഷെല്ലി,ജിജോ എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബോള്‍ട്ടണിലെ മതബോധന അദ്ധ്യാപകരായിരുന്നു ക്വിസ്സ് മത്സരം നടത്തുവാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്തത് .
ബോള്‍ട്ടന്‍ മാസ്സ് സെന്ററിലെ പള്ളി കമ്മറ്റിയാണ് മത്സരങ്ങളുടെ മേല്‍നോട്ടം വഹിച്ചത്.മത്സരത്തില്‍ വിജയികളായവരേയും പങ്കെടുത്തവരേയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ റവ ഫാ തോമസ് തൈക്കൂട്ടത്തില്‍ അഭിനന്ദിച്ചു.ബൈബിള്‍ ക്വിസ് മത്സരം വന്‍ വിജയമാക്കാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും ഫാ തോമസ് തൈക്കൂട്ടത്തില്‍ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല