സാവിയ: തന്ത്രപ്രധാന പട്ടണമായ സാവിയക്ക വേണ്ടി ഗദ്ദാഫി സേനയും വിമത പോരാളികളും പോരാട്ടം ശക്തമാക്കി. പട്ടണത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ നിന്ന് കനത്ത പോരാട്ടത്തിന്റെ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്. പട്ടണം കൈവിട്ടു പോകാതിരിക്കാനായി സാവിയയുടെ തെക്കുഭാഗത്തു നിന്ന് പീരങ്കി ഉപയോഗിച്ചുള്ള ആക്രമണം സേന ശക്തമാക്കിയിരിക്കുകയാണ്.
ടൗണിലെ പ്രധാന പാലം സൈന്യം ബോംബിങ്ങിലൂടെ തകര്‍ത്തു. ടുണീഷ്യ ബോര്‍ഡറിലുള്ള പ്രധാന വിതരണ പാത പിടിച്ചെടുക്കാന്‍ വേണ്ടി ഇരുപക്ഷത്തിനും കനത്ത വില നല്‍കേണ്ടി വരുന്നുണ്ട്. തലസ്ഥാനത്ത് നിന്നും ടുണീഷ്യ അതിര്‍ത്തിയിലേക്കുള്ള ഈ പാത ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.
200 പോരാളികള്‍ ഉള്‍പ്പെട്ട വിമത പോരാളികളുടെ ഒരു സംഘം ട്രിപ്പോളിയുടെ പടിഞ്ഞാറ് വശത്ത് നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരുവുകളും വീടുകളുമെല്ലാം ‘അല്ലാഹു അക്ബര്‍’ , ‘ദൈവം മഹാനാണ്’ എന്നീ ശബ്ദങ്ങളാല്‍ മുഖരിതമാണ്. തീരപ്രദേശമായ സാവിയ പിടിച്ചെടുത്തെന്ന് വിമതര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ലിബിയന്‍ വക്താവ് അത് നിഷേധിച്ചിരുന്നു. പ്രമുഖ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി വിമതര്‍ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും എണ്ണ സംസ്കരണ ശാലകളുള്ള പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഇപ്പോഴും ഗദ്ദാഫിയുടെ കൈവശം തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല