ഹരാരെ: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് സിംബാവെ രാജകീയ വിജയത്തോടെ തിരിച്ചെത്തി. ഹരാരെയില്‍ ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെക്ക് 130 റണ്‍സിന്റെ ഉജ്ജ്വല വിജയം. അവസാനദിവസം 375 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 244 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഒരു ടെസ്റ്റ് മാത്രം അടങ്ങിയ പരമ്പര സിംബാവെ സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്‌സില്‍ 370 റണ്‍സ് കുറിച്ച സിംബാവെക്കെതിരെ 287 റണ്‍സിന് ബംഗ്ലാദേശ് ഇന്നിംഗ്‌സ് അവസാനിച്ചു. 83 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച സിംബാവെ അഞ്ച് വിക്കറ്റിന് 291 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയാിരുന്നു. 374 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍്ന്ന ബംഗ്ലാദേശ് ലക്ഷ്യം കൈവരിക്കാനായില്ല. 112/3 എന്ന നിലയിലാണ് ബംഗ്ലാദേശ് അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. അവസാനദിവസം ലഞ്ചിന് ശേഷമെറിഞ്ഞ 15 പന്തുകള്‍ക്കുള്ളില്‍ ബംഗ്ലാദേഷ് ഇന്നിംഗ്‌സിന് തിരശ്ശീലയിട്ട് സിംബാവെ ആറ് വര്‍ഷത്തിന് ശേഷമുള്ള തിരിച്ച് വരവ് ഗംഭീരമാക്കി.
ആദ്യ ഇന്നിംഗ്‌സില്‍ 71 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 105 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുകയും ചെയ്ത സിംബാവെയുടെ ബ്രണ്ടന്‍ ടെയ്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്. 2004ലാണ് സിംബാബ്‌വെ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത്. അന്നും ബംഗ്ലാദേശ് തന്നെയായിരുന്നു എതിരാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല