പുകവലി ശീലം നിയന്ത്രിക്കാനായി ബ്രിട്ടണില്‍ ബ്രാന്‍ഡഡ് സിഗററ്റുകളുടെ വില്‍പനയും പരസ്യവും നിര്‍ത്താന്‍ ശുപാര്‍ശ. വെളുത്ത പാക്കറ്റില്‍ ലോഗോയും പേരുമില്ലാതെ, ആരോഗ്യമുന്നറിയിപ്പ് മാത്രം അച്ചടിച്ചായിരിക്കും സിഗററ്റുകള്‍ ഇനി വിപണിയില്‍ എത്തുക. പുകവലി നിയന്ത്രണത്തിനായി ഇത്തരം നടപടിയെടുക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടണ്‍.
ബുധനാഴ്ച ആചരിക്കുന്ന ദേശീയ പുകവലിവിരുദ്ധദിനത്തില്‍ ഈ പ്രഖ്യാപനമുണ്ടാകും.ഓസ്‌ട്രേലിയയും യൂറോപ്യന്‍ പാര്‍ലമെന്റും സമാന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ബ്രിട്ടിഷ് ജനസംഖ്യയുടെ 22 ശതമാനവും പുകവലിക്കാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെളുത്ത പാക്കറ്റില്‍ വിപണിയിലെത്തിച്ച് പുകവലി ആകര്‍ഷകമല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല