സ്വന്തം ലേഖകന്‍: സിഗരറ്റ് വലിച്ച് പുകയൂതുകയും സുഹൃത്തിനെ ചുംബിക്കുകയും ചെയ്യുന്ന വൈറല്‍ വീഡിയോ വിവാദമായി, ഒബാമയുടെ മകള്‍ മലിയക്കു പിന്തുണയുമായി ഇവാന്‍ക ട്രംപും ചെല്‍സി ക്ലിന്റണും രംഗത്ത്. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്ത മകളായ മലിയ സിഗരറ്റ് വലിച്ച് പുക വിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായതാണ് ചൂടേറിയ തര്‍ക്കത്തിന് വഴിതുറന്നത്.
ഹാര്‍വഡ് സര്‍വകലാശാലയില്‍ പഠിക്കുന്ന മലിയ സുഹൃത്തിനെ ചുംബിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ തരംഗമായതോടെ മലിയയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. വിവാദം ചൂടുപിടിക്കുന്നതിനിടെ മലിയക്കു പിന്തുണയുമായി മുന്‍ പ്രസിഡന്റുമാരുടെ മക്കള്‍ രംഗത്തെത്തി.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ സ്വകാര്യജീവിതത്തില്‍ അതിക്രമിച്ചു കടക്കരുതെന്നും മലിയയുടെ സ്വകാര്യതയെ മാനിക്കണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക പറഞ്ഞു. ഇന്റര്‍നെറ്റില്‍ ‘ക്ലിക്ക്’ ചെയ്തു കണ്ടു രസിക്കാനുള്ളതല്ല മലിയയുടെ സ്വകാര്യ ജീവിതമെന്ന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ മകള്‍ ചെല്‍സിയും തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല