രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ബോളിവുഡ് നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളായിരുന്ന പ്രീതി സിന്റ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിര്‍മ്മാതാവും നടിയുമായാണ് പ്രീതിയുടെ തിരിച്ചുവരവ്. കല്‍ ഹോ നഹോ, വീര്‍ സാര, കോയി മില്‍ ഗയാ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിനെ ഇളക്കി മറിച്ച പ്രീതി ഐ.പി.എല്‍ തരംഗത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.
പഞ്ചാബ് ടീമിന്റെ ഉടമസ്ഥയായ പ്രീതിയുടെ ക്രിക്കറ്റ് കമ്പമാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നായിരുന്നു ബോളിവുഡിലെ അടക്കം പറച്ചില്‍. എന്നാല്‍ അതിനു പിന്നിലെ യഥാര്‍ത്ഥ കാരണം പ്രീതി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് സിനിമയോടുള്ള താല്‍പര്യം നഷ്ടപ്പെട്ടതാണ് ഈ പിന്‍മാറ്റത്തിന് പിന്നിലെന്നാണ് പ്രീതിയുടെ വെളിപ്പെടുത്തല്‍.
‘മൂന്ന് വര്‍ഷം മുന്‍പ് സിനിമയോടുള്ള താല്‍പര്യം നഷ്ടമായതാണ്. ഇപ്പോള്‍ പണ്ടത്തെ പ്രചോദനം വീണ്ടുകിട്ടിയതുപോലെയാണ് തോന്നുന്നത്. അതാണ് ഇഷ്‌ക് ഇന്‍ പാരീസിലുടെയുള്ള തിരിച്ചുവരവിലെത്തിച്ചത്.’ പ്രീതി പറയുന്നു.
‘ഈ ചിത്രത്തിനു പുറമേ മറ്റ് ചില പ്രോജക്ടുകള്‍ കൂടി തന്റെ മനസിലുണ്ട്. ഇനി സിനിമയില്‍ ഞാന്‍ സജീവമാകും. നടി എന്ന നിലയില്‍ എന്നില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. അത് തെറ്റാതെ ശ്രദ്ധിക്കും. കയറ്റിറക്കങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്നുപോയത്. ഇപ്പോള്‍ എന്റെ കരിയര്‍ ഗ്രാഫ് ഉയരുകയാണ്.’
‘ആദ്യ സിനിമ ചെയ്യുമ്പോള്‍ ബോളിവുഡിലെ നമ്പര്‍വണ്‍ നായികയാവണമെന്ന ആഗ്രഹമൊന്നും എന്നെ അലട്ടിയിരുന്നില്ല. സംഭാഷണത്തിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. അഭിനയം എന്താണെന്നോ സിനിമ എങ്ങനെയാണുണ്ടാക്കുന്നതെന്നോ എനിക്കറിയില്ല. എന്നിട്ടും ഞാന്‍ സിനിമയില്‍ നിലനിന്നു. പിന്നീട് ക്രിക്കറ്റിലേക്ക് അവസരം ലഭിച്ചപ്പോള്‍ അങ്ങോട്ട് തിരിഞ്ഞു. അല്ലാതെ ഇതിനു പിന്നില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല’ അവര്‍ പറഞ്ഞു.
പ്രേം സോണി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡിയാണ് ഇഷ്‌ക് ഇന്‍ പാരീസ്. പ്രീതിയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം പുറത്തിറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല