എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്നു സിന്ധു ജോയ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ദിവസങ്ങളായിട്ടും പലര്‍ക്കും അവിശ്വസനീയമായ ഒരു കാര്യമായി നിലനില്‍ക്കുകയാണ്. ഇതിനുള്ള കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ പലകാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
സിപിഎമ്മിലെ അവസ്ഥ മടുത്തതാണ് തന്റെ മാറ്റത്തിന് കാരണമെന്ന് സിന്ധുവും പറയുന്നുണ്ട്. സിന്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഇഷ്ടപ്പെടാത്ത ഇടതുപക്ഷക്കാര്‍ പറയുന്നത് തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടില്ലെന്നുറപ്പായപ്പോള്‍ സിന്ധു മറുകണ്ടം ചാടിയതാണെന്നാണ്.
ഇക്കാര്യം സിന്ധു നിഷേധിച്ചിട്ടുമില്ല. പക്ഷേ ഇതിലെല്ലാം അപ്പുറം മറ്റൊരു കാര്യമാണ് സിന്ധുവിനെക്കൊണ്ട് പ്രത്യയശാസ്ത്ര മാറ്റമെന്ന തീരുമാനമെടുപ്പിച്ചതെന്നാണ് സൂചന. മധ്യകേരളത്തിലെ ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ യുവാവുമായി സിന്ധുവിന്റെ കല്യാണം ഉറപ്പിച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഈ കുടുംബം അടിയുറച്ച കോണ്‍ഗ്രസുകാരാണത്രേ.
സിന്ധു സിപിഎമ്മില്‍ തുടരുന്നത് വിവാഹത്തെ ബാധിക്കുമെന്നതിനാല്‍ ബന്ധുക്കളും മറ്റും നിര്‍ബ്ബന്ധിച്ചാണത്രേ സിന്ധുവിനെ കോണ്‍ഗ്രസില്‍ എത്തിച്ചത്. സിന്ധുവിന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല, അതുകൊണ്ടുതന്നെ അവര്‍ക്ക് ഈ നിര്‍ദ്ദേശത്തിന് വഴങ്ങേണ്ടിവന്നതാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പ്രതിശ്രുതവരനൊപ്പം സിന്ധു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വന്നുകണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്ന് കരുതിയായിരുന്നുവത്രേ ഈ സന്ദര്‍ശനം. അതിനാല്‍ത്തന്നെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതുവരെ അവര്‍ കാത്തുനില്‍ക്കുകയും ഒടുക്കം സീറ്റില്ലെന്ന് കണ്ടതോടെ മറ്റുള്ളവരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി പാര്‍ട്ടി വിടുകയുമായിരുന്നുവത്രേ.
താന്‍ മരിച്ചാല്‍ പള്ളിയില്‍ അടക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി വിട്ട സിന്ധു ട്വിറ്ററില്‍ എഴുതുകയും പിന്നീട് മാര്‍ച്ച് 27ന് ഞായറാഴ്ച കുര്‍ബാന കൈക്കൊള്ളനാെത്തിയപ്പോള്‍ തിരുവനന്തപുരം ലൂര്‍ദ് പള്ളിയില്‍ വച്ച് പറയുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ വവാഹക്കാര്യം പറയുന്നുണ്ടെങ്കിലും സിന്ധു ഇതേവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല