സിന്‍സിനാനറ്റി: റഷ്യയുടെ മരിയ ഷറപ്പോവ സിന്‍സിനാനിറ്റി ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ വനിതാവിഭാഗം സെമിഫൈനലിലെത്തി. പത്താം സീഡായ സാമന്ത സ്‌ട്രോസറെയാണ് റഷ്യന്‍ സുന്ദരി തോല്‍പ്പിച്ചത്. 6-3, 6-2 എന്ന സ്‌കോറിന് തികച്ചും ആധികാരികമായാണ് നാലാം സീഡായ ഷറപ്പോവ എതിരാളിക്കെതിരെ ജയിച്ച് കയറിയത്.
നിലവിലെ ഏഴാം റാങ്കുകാരിയായ ഷറപ്പോവ കഴിഞ്ഞ തവണ ഇവിടെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ക്ലിം ക്ലിസ്റ്റേര്‍സിനോട് തോറ്റു. സീഡ് ചെയ്യപ്പെടാത്ത ഡാനിയ ഹന്‍ജുക്കോവ, രണ്ടാം സീഡ് വേര സനാരേവ മതസരത്തിലെ വിജയിയുമായാണ് ഷറപ്പോവ സെമിയിലേറ്റ്മുട്ടുക.
പുരുഷവിഭാഗത്തില്‍ മുന്‍നിരതാരങ്ങളായ നൊവാന്‍ ദൊക്കോവിച്ച്, റാഫേല്‍ നദാല്‍,റോജര്‍ ഫെഡറര്‍ എന്നിവരും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. നദാല്‍ സ്‌പെയിനിന്റെ തന്നെ ഫെര്‍നാന്‍ഡോ വെര്‍ഡാസ്‌ക്കോയെയും ദ്യോക്കോവിച്ച് ചെക്കിന്റെ റെഡാക്ക് സ്‌റ്റെഫാനകിനെയും ഫെഡറര്‍ അമേരിക്കയുടെ ജയിംസ് ബ്ലാക്കിനെയുമാണ് പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല