സിന്‍സിനാറ്റി: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസില്‍ ലോക നാലാം നമ്പര്‍ ബ്രിട്ടന്റെ ആന്റി മുറെ ജേതാവായി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പരിക്കേറ്റു പിന്മാറിയതിനെ തുടര്‍ന്നാണ് മുറെ ജേതാവായത്.
6-4, 3-0 എന്ന നിലയില്‍ പിന്നിട്ട് നില്‍ക്കുമ്പോഴാണ് ജോക്കോവിച്ച് പരിക്കേറ്റ് പിന്മാറിയത്. ഈ സീസണില്‍ 57 ജയങ്ങള്‍ നേടിയ ജോക്കോവിച്ചിന്റെ രണ്ടാമത്തെ തോല്‍വിയാണിത്. 2008ലും മുറെയാണ് സിന്‍സിനാറ്റി ഓപ്പണ്‍ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല