1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2011

കേംബ്രിഡ്‌ജ്‌ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്‌മസ്‌ ന്യൂ ഇയര്‍ ആഘോഷം പരിപാടികളുടെ വൈവിധ്യത്താല്‍ നവ്യാനുഭവമായി. ക്രിസ്‌മസ്‌ സന്ദേശമറിയിച്ചുകൊണ്ടുള്ള കാരള്‍ ഗാനവും തിരുപ്പിറവിയും പുരാതന നാടന്‍ കലാരൂപമായ മാര്‍ഗംകളിയും ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു. സിഎംഎയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡാന്‍സ്‌ ക്ലാസിലെ കുട്ടികളുടെ നൃത്ത ഇനങ്ങളായിരുന്നു മറ്റൊരു പ്രത്യേകത.

ചെറിഹിണ്ടന്‍ പള്ളി വികാരി റവ. മോണ്‍. യൂജിന്‍ ഹാര്‍ക്കിനെസ്‌ ക്രിസമസ്‌ സന്ദേശം നല്‍കി കേക്കു മുറിച്ചു. റവ.ഫാ. മാത്യു സന്നിഹിതനായിരുന്നു. സിഎംഎ പ്രസിഡന്റ്‌ എബ്രഹാം ലൂക്കോസ്‌ അധ്യക്ഷത വഹിച്ചു. സജി വര്‍ഗീസ്‌ സ്വാഗതവും ലെനി ജീജോ നന്ദിയും പറഞ്ഞു.

ബ്രിസ്റ്റോളില്‍ നടന്ന യുക്‌മ നാഷണല്‍ കലോല്‍സവത്തില്‍ സമ്മാനം കരസ്ഥമാക്കിയ അസോസിയേഷന്‍ അംഗങ്ങളായ സോന ജെന്‍സണ്‍, സാന്ദ്ര ജെന്‍സണ്‍, സെലിനി റോയ്‌, നയന ചെറിയാന്‍, ലിവ്യ അജു, നിദിയ സാബു, എയ്‌ഞ്ചല്‍ എബ്രഹാം, അബിന്‍സ്‌ എബ്രഹാം, എബ്രഹാം ലൂക്കോസ്‌ എന്നിവരെ ആദരിക്കുകയും ഫാ. മാത്യു അവര്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്‌തു.

കൂടാതെ കേംബ്രിഡ്‌ജ്‌ ആദം ബ്രൂക്‌സ്‌ ഹോസ്‌പിറ്റലില്‍ നിന്ന്‌ ഈ വര്‍ഷത്തെ മികച്ച സേവനത്തിനുള്ള ബെസ്റ്റ്‌ എംപ്ലോയി അവാര്‍ഡു ലഭിക്കുകയും 2012ലെ ഒളിംപിക്‌സിലേക്ക്‌ സ്‌പെഷ്യല്‍ നഴ്‌സായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ജോര്‍ജി ജോര്‍ജിനെയും ചടങ്ങില്‍ ആദരിച്ചു. വിഭവസമൃദ്ധമായ ഡിന്നറും യു.കെ ബീറ്റ്‌സിന്റെ ഗാനമേളയും പരിപാടിക്കു കൊഴുപ്പേകി. പ്രോഗ്രാം ഡയറക്ടര്‍ സജി വര്‍ഗീസ്‌, പ്രിന്‍സ്‌ ജേക്കബ്‌, ചെറിയാന്‍ ജോസഫ്‌, ബെന്നി അഗസ്റ്റിന്‍, ഷാജി മാത്യു, ഡോ.റോബിന്‍ ആന്റണി, ജീജോ ജോര്‍ജ്‌, ഓസ്‌റ്റിന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.



നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.