സീനിയര്‍ കെയറര്‍ ഉള്‍പ്പെടെ എട്ടു തസ്തികകള്‍ ഷോട്ടേജ് ഓക്കുപ്പേഷന്‍ ലിസ്റ്റില്‍ നിന്ന് നീക്കാന്‍ മൈഗ്രേഷന്‍ അഡ്‌വൈസറി കമ്മിറ്റി (മാക് ) ശുപാര്‍ശ ചെയ്തു. ഷെഫുമാരുടെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാനും ശുപാര്‍ശയുണ്ട്. അഞ്ചു വര്‍ഷത്തെ പരിചയം ഉളള ഷെഫുമാര്‍രേ ഇനി ഷോട്ടേജ് ഓക്കുപ്പേഷന്‍ ലിസ്റ്റില്‍ വരൂ. അതോടൊപ്പം ഷെഫുമാരുടെ ചുരുങ്ങിയ വാര്ധിക ശമ്പളം 28,260 പൌണ്ടും ആയിരിക്കണം.ബ്രിട്ടനിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് തിരിച്ചടിയെകുന്ന തീരുമാനമാണിത്.
സാധാരണഗതിയില്‍ മാക് നിര്‍ദേശം അതേപടി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യാറ്. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തന്നെ അടുത്ത വര്‍ഷമേ അവ നടപ്പിലാകൂ. അതായത് നിലവില്‍ സ്റ്റുഡന്റ് വീസയില്‍ യു.കെ.യില്‍ ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തിനിടെ വര്‍ക്ക് പെര്‍മിറ്റ് നേടിയില്ലെങ്കില്‍ തിരിച്ചു പോകേണ്ടി വരും. അതേ സമയം മാക് നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലായാല്‍ എവിടുന്നു സീനിയര്‍ കെയറര്‍മാരെ കണ്ടു പിടിക്കും എന്ന ചോദ്യവുമുയരുന്നുണ്ട്.പതിനായിരക്കണക്കിന് ഏഷ്യന്‍ വംശജരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്്. സീനിയര്‍ കെയറര്‍ തസ്തികയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് മാത്രമേ നിയമനം പാടുള്ളു എന്നായാല്‍ ബഹുഭൂരിപക്ഷം നേഴ്‌സിങ്‌ഹോമുകളും അടച്ചുപൂട്ടേണ്ടി വരും.
എങ്ങിനെയും കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിനായി പ്രായോഗികമാല്ലാതെ നിര്‍ദേശങ്ങള്‍ ആണ് പലപ്പോഴും മാക് മുന്നോട്ട് വയ്ക്കുന്നത്.നേഴ്‌സിങ് ഹോമുകള്‍ ഓടുന്നത് നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടുന്ന ഏഷ്യന്‍ വംശജരെക്കൊണ്ടാണ്. യു.കെ.യിലെ മുഴുവന്‍ നേഴ്‌സിങ് ഹോമുകള്‍ക്കും ആവശ്യത്തിന് കെയറര്‍മാരെ കണ്ടെത്താന്‍ ഇവിടെ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കെയറര്‍ ഷോട്ടേജ് ഓക്കുപ്പേഷനാക്കിയത്. പീന്നീട് അത് സീനിയര്‍ കെയറര്‍ എന്ന തസ്തികമാത്രമാക്കി. ഇനി അതുംകൂടി നിര്‍ത്തലാക്കിയാല്‍ നേഴ്‌സിങ്‌ഹോമുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് തീര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല