പ്രശസ്ത നടി സീമയുടെയും സംവിധായകന്‍ ഐവി ശശിയുടെയും പുത്രി അനു വിവാഹിതയായി. സാമൂഹിക വെബ്സൈറ്റായ ഫേസ്ബുക്കില്‍ നിന്ന് അനു സ്വയം കണ്ടെത്തിയ മിലന്‍ നായരാണ് വരന്‍. തിരുവല്ല തലവടി താഴച്ചേരില്‍ മുരളീധരന്‍ നായര്‍-മനു മുരളീധരന്‍ ദമ്പതികളുടെ പുത്രന്‍ മിലന്‍ നായര്‍. ബാംഗ്ലൂര്‍ അള്‍സൂര്‍ ശ്രീ സോമേശ്വര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.
ചടങ്ങില്‍ ഗണേഷ് കുമാര്‍ എം. എല്‍. എ, ലിസി പ്രിയദര്‍ശന്‍, കിരണ്‍ തുടങ്ങിയ സിനിമാ താരങ്ങളും അടുത്ത ബന്‌ധുക്കളും പങ്കെടുത്തു. ആസ്‌ത്രേലിയയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ ഉദ്യോഗസ്ഥനാണ് അനുവിന്‍റെ ഭര്‍ത്താവ്. ഡൊംളൂര്‍ പോള്‍ ഹോട്ടലില്‍ നടന്ന സല്‍ക്കാരത്തില്‍ പ്രമുഖ സിനിമാ താരങ്ങളും ചലചിത്രപ്രവര്‍ത്തരും പങ്കെടുത്തു.
നേരത്തെ, അനുവിന്റെ വിവാഹ നിശ്ചയം വന്‍ ആര്‍ഭാടത്തോടെ ചെന്നൈയില്‍ വച്ച് നടത്തിയെങ്കിലും ആ വിവാഹം മുടങ്ങിപ്പോയിരുന്നു. പ്രശസ്ത നടി ജയഭാരതിയുടെ അനന്തരവനും നടനുമായ മുന്ന ആയിരുന്നു വരന്‍. ഈ വിവാഹം ചില കാരണങ്ങളാല്‍ മുടങ്ങിപ്പോയതിനാല്‍ ഐ വി ശശിയുടെ കുടുംബം കടുത്ത വിഷമത്തിലായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് മോതിരം മാറ്റം വരെ നടന്ന വിവാഹ നിശ്ചയം സിനിമാ രംഗത്തെ പ്രമുഖരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു നടന്നത്. എന്നാല്‍, നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് മാറിയ മുന്ന, ഈ വര്‍ഷം ബെറ്റി മേരി എന്ന തൃശൂര്‍ക്കാരിയെ വിവാഹം കഴിച്ചു. ഫെബ്രുവരിയിലായിരുന്നു അവരുടെ വിവാഹം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല