സാബു ചുണ്ടക്കാട്ടില്‍: 2005 ല്‍ ഈസ്റ്റ് സസ്സെക്‌സ് കൌണ്ടിയില്‍ ആരംഭിച്ച സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന് ദശാബ്ധിയുടെ നിറവ്!
സീമ (SEEMA ) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പ്രവാസി മലയാളി സംഘടന കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ ഉള്‍പെടുത്തി Eastbourne ടൌണില്‍ Ratton സ്‌കൂള്‍ ഹാളില്‍ വച്ച് ‘Heritage Kerala’ – South Indian Dance Fest എന്ന പേരില്‍ ഒരു പൊതു പരിപാടി സംഘടിപ്പിക്കുന്നു.
കലാമണ്ഡലം വിജയകുമാറും സംഘവും നടത്തുന്ന കഥകളി , കലാക്ഷേത്ര ക്രോയ്‌ടോന്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, കുച്ചുപ്പൊടി, മോഹിനിയാട്ടം കൂടാതെ സീമയുടെ യുവ പ്രതിഭകള്‍ അവതരിപ്പിക്കുന്ന തിരുവാതിരയും സിനിമാറ്റിക് ഡാന്‍സുകളും അരങ്ങേറുന്നു.
അന്താരാഷ്ട്ര നിലവാരത്തില്‍ നടത്തപ്പെടുന്ന ഈ പൊതുപരിപാടി Eastbourne MP, മേയര്‍ തുടങ്ങിയ വിശിഷ്ടാഥിതികള്‍ പങ്കെടുക്കുന്നു, കൂടാതെ ഈ പരിപാടിയില്‍ നിന്ന് മിച്ചം വരുന്ന എല്ലാ തുകയും Eastbourne ലെ St. Wilfreds Hospice ന് സംഭാവന നല്കുന്നതാണ്.
മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കൂടാതെ തദ്ദേശീയരായ നിരവധി ഇംഗ്ലീഷ് കാര്‍ ഇതിനോടകം ടിക്കെറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു!
സീമയുടെ പത്താം വര്‍ഷ ആഘോഷങ്ങള്‍ മുഖേന കേരളത്തിന്റെയും തെക്കേ ഇന്ത്യയുടയൂം സാംസ്‌കാരിക തനിമ ഈസ്റ്റ് സസ്സെക്‌സ് വാസികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുവാനുള്ള ഒരു ശ്രമവും ഇതിനോടുകൂടി സീമ നടത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല