ജോണ്‍സന്‍ ജോണ്‍ (ഹോര്‍ഷം): വെസ്റ്റ് സസക്‌സിലെ മലയാളികളുടെ ചിരകാല അഭിലാഷമായിരുന്ന ഗൃഹാതുരത്വം ഉണര്‍ത്തുന്ന പ്രിയ ഗാനങ്ങള്‍ ലൈവായി കേള്‍ക്കാനുള്ള അവസരമാണ് ഹോര്‍ഷത്തേക്കു നാളെ എത്തുന്നത് . കഴിഞ്ഞ ഒരു മാസക്കാലമായി യുകെയിലുടനീളം വിവിധ സ്‌റ്റേജുകളിലായി അനവധി പ്രോഗ്രാമുകള്‍ വിജയകരമാക്കിയതിനു ശേഷമാണ് വില്‍സ്വരാജ് നാളെ ഹോര്‍ഷാമില്‍ എത്തുന്നത്.
യുകെയിലെ നിരവധി സ്റ്റേജുകളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള അനുഗ്രഹീത ഗായകന്‍ ശ്രീ ജോണ്‍സന്‍ ജോണിന്റെ മ്യൂസിക് ഗ്രൂപ്പ് ആയ സിയോണ്‍ മേലോഡീസിന്റെ പ്രമോഷന്റെ ഭാഗമായി നടത്തുന്ന ഈ സംഗീത മാമാങ്കത്തില്‍ ഹോര്‍ഷത്ത പ്രമുഖ നഴ്‌സിംഗ് ഏജന്‍സിയായ പ്രൈം കെയര്‍ ആണ് മുഖ്യ പ്രായോജകര്‍. അനവധി സ്റ്റേജുകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഹേവാര്‍ഡ്‌സ്ഹീത്ത് സ്വദേശി ശ്രീ സജി ജോണും സിയോണ്‍ മെലോഡിസിനൊപ്പം ഈ പരിപാടിയുടെ വിജയത്തിനായി കൈകോര്‍ക്കും.
യുകെയിലെ തന്നെ പ്രസിദ്ധമായ നിസരി ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഈ ഷോ അരങ്ങേറുമ്പോള്‍ ഹോര്‍ഷം മലയാളികള്‍ക്ക് ഇതൊരു അഭിമാന നിമിഷമാണ് . എ ആര്‍ റഹ്മാന്റെ മ്യൂസിക് ട്രൂപ്പില്‍ കീ ബോര്‍ഡ് വായിച്ചിട്ടുള്ള നിസരി ഓര്‍ക്കസ്ട്രയിലെ സന്തോഷ് നബ്യാര്‍ തന്റെ സ്വന്തം തട്ടകത്തില്‍ പെര്‍ഫോം ചെയ്യുന്നു എന്നുള്ള പ്രത്യേകത കൂടി ഈ ഷോയ്ക്ക് ഉണ്ട്. ഗര്‍ഷോം ടെലിവിഷനിലുടെ ലൈവ് ആയി ഈ പരിപാടി കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . മിതമായ നിരക്കില്‍ നാടന്‍ ഭക്ഷണം പരിപാടിക്കുടനീളം റോയല്‍ ഇവന്റസ് ക്രമീകരിച്ചിട്ടുണ്ട് . സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഈ സംഗീത മാമാങ്കത്തിന് മാറ്റ് കൂട്ടുവാനായി ശ്രീ സന്തോഷ് മേനോന്റെ ശിക്ഷണത്തില്‍ ഡാന്‍സ് പഠിക്കുന്ന ക്രോയിഡോണ്‍ കലാ ക്ഷേത്രയിലെ കുട്ടികളുടെ ഡാന്‍സ് പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ് . പ്രശസ്ത ഗായകന്‍ വില്‍സ്വരാജിനൊപ്പം ജോണ്‍സണ്‍ , സജി, ബിനോയ് ജോണ്‍, ഡാനി , ഉണ്ണികൃഷ്ണന്‍, മിഥുന്‍, ആന്റൊ, അനീഷ് , ഉല്ലാസ് എന്നീ ഗായകരും, പ്രജിത, ഹെലന്‍, അശ്വതി , സിലു, ടെസ്സ് എന്നീ ഗായികമാരും ഗാനങ്ങള്‍ ആലപിക്കും.തന്റെ സ്വത സിദ്ധമായ ശൈലിയില്‍ അവതരണ കലയില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ലക്ഷ്മി മേനൊനൊപ്പം യുക്മ സ്റ്റാര്‍ സിംഗര്‍ 2016 ലെ അവതാരിക ജെന്നിയും സിയോണ്‍ രാഗ സന്ധ്യയുടെ അവതാരാകരാകും.
പ്രൈം കെയര്‍ നഴ്‌സിംഗ് ഏജന്‍സി ഹോര്‍ഷം ആണ് മുഖ്യ സ്‌പോണ്‍സര്‍. അവരെ കൂടാതെ റോസ് ഡിജിറ്റല്‍ ഹോര്‍ഷം, റോയല്‍ ഇവെന്റ്‌സ് യുകെ ഹോര്‍ഷം , എ.എന്‍.അര്‍.സി. ഫിസിയോ തെറാപ്പി ഹോര്‍ഷം , കുമ്മോണ്‍ ട്യൂഷന്‍സ് ഹോര്‍ഷം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഓപ്പണ്‍ വര്‍ക്ക് ലിമിറ്റഡ് എന്നിവരാണ് മറ്റു സ്‌പോണ്‍സേര്‍സ്.
ബെറ്റര്‍ ഫ്രെയിംസിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ യുകെയിലെത്തിയ വില്‍സ്വരാജിനെ നേരില്‍ കാണാനും, ആ സ്വരമാധൂര്യം നേരിട്ടാസ്വദിക്കാനും മനസ്സില്‍ സംഗീതം കാത്തു സൂക്ഷിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം ഈ വരുന്ന വെള്ളിയാഴ്ച ജൂലൈ 7 ന് വൈകുന്നേരം 5.മണിക്ക് ഹൊര്‍ഷാമിലെ ഡ്രില്‍ ഹാളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.പ്രവേശനം തികച്ചും സൗജന്യമായാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്.
പരിപാടി നടക്കുന്ന വേദിയുടെ വിലാസം :
Drill Hall,
Denne Road,
Horsham.
RH12 1JF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല