ഫിലിപ് ജോസഫ്: ‘അപ്പോള്‍ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശു ക്രിസ്തുവില്‍ കാത്തു കൊള്ളും’. (ഫിലി, 4 :7 )
ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തില്‍ നോമ്പുകാല നവീകരണ ധ്യാനം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 25 വരെ വിവിധ കുര്‍ബാന സെന്ററുകളിലായി നടത്തും, പ്രശസ്ത വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും കുരിയംഗവുമായ ഫാ. ടോണി പഴയകളം ഇടഠ യും വേള്‍ഡ് മിഷന്‍ പീസ് സ്ഥാപകനും ചെയര്‍മാനും പ്രശസ്ത സംഗീത സംവിധായകനും വചന പ്രഘോഷകനുമായ സണ്ണി സ്റ്റീഫനും ചേര്‍ന്ന് ധ്യാനം നയിക്കും.
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ എല്ലാവര്‍ക്കും ഒരു ധ്യാനം ലഭ്യമാക്കുക എന്ന രീതിയില്‍ ഈ വര്‍ഷത്തെ നോമ്പുകാല വാര്‍ഷിക ധ്യാനം 13 സെന്ററുകളിലായി ക്രമീകരിച്ചിരിക്കുന്നു . നമ്മുടെ കാര്‍ട്ടാവ് ഈശോമിശിഹ തന്റെ പീഡാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും നേടിയ രക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോമ്പ്. ഉത്ഥാനത്തിന്റെ മഹത്വം നമുക്ക് നേടി തരുന്ന രക്ഷാകര സത്യങ്ങളെ ക്രൂശിതനോട് ചേര്‍ത്തു പിടിച്ചു നമുക്ക് ധ്യാനിക്കാം.
ഈ ധ്യാനങ്ങളില്‍ ഒന്നിലെങ്കിലും പങ്കെടുത്തു പരിശുദ്ധാത്മാവിന്റെ വര്ധന ഫലങ്ങളാല്‍ അഭിഷേകിതരാകാനും വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹത്താല്‍ നിറയുവാനുമായി ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് ഇടഠ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
ധ്യാന വിവരങ്ങള്‍ താഴെ പറയുംപ്രകാരമാണ്:
പ്ലൈമൊത്ത് ഫെബ്രുവരി 16 17
എക്‌സിറ്റര്‍ ഫെബ്രുവരി 16 17
സ്വാന്‍സി ഫെബ്രുവരി 19 20
ന്യൂപോര്‍ട്ട് ഫെബ്രുവരി 24 25
ബാത്ത് മാര്‍ച്ച് 2
ഗ്ലോസ്റ്റര്‍ മാര്‍ച്ച് 3 4
ടോണ്ടന്‍ മാര്‍ച്ച് 10 11
സ്വിണ്ടന്‍ മാര്‍ച്ച് 10
കാര്‍ഡിഫ് മാര്‍ച്ച് 16 17
വെസ്‌റ്റേണ്‍ സൂപ്പര്‍മെര്‍ മാര്‍ച്ച് 20 21
ബ്രിസ്‌റ്റോള്‍ മാര്‍ച്ച് 23 24
യോവില്‍ മാര്‍ച്ച് 25
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫിലിപ്പ് കണ്ടോത്ത് 07703063636,
റോയി സെബാസ്റ്റ്യന്‍ 07862701046.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല