1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2011


അപ്പച്ചന്‍ കണ്ണഞ്ചിറ

സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ അദ് ലിമിന സന്ദര്‍ശനം റോമില്‍ ആരംഭിച്ചു. 36 മെത്രാന്മാരാണ് ഈ ഔദ്യോഗിക സന്ദര്‍ശനത്തില്‍ സംബന്ധിക്കുന്നത്. മാര്‍പ്പാപ്പ ഓരോ രൂപതാധ്യക്ഷനുമായി നടത്തുന്ന അഭിമുഖവും രൂപതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദമായ ചര്‍ച്ചയുമാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന പരിപാടി. കോട്ടയം, ചങ്ങനാശ്ശേരി, തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളുടെ മെത്രാപ്പോലീത്തന്മാരുമായി പിതാവ് സംഭാഷണം നടത്തി. ഓരോ മെത്രാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഏപ്രില്‍ 7-ന് മാര്‍പ്പാപ്പ എല്ലാ മെത്രാന്മാരെയും ഒരുമിച്ച് കാണുകയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി മെത്രാന്മാര്‍ എല്ലാവരും വിശുദ്ധ പത്രൊസിന്റെയും വിശുദ്ധ പൗലോസിന്റെയും കബറിടങ്ങള്‍ സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ്. ഏപ്രില്‍ 2-ന് വിശുദ്ധ പത്രോസ് ശ്ലീഹായുടെ ബസ്ലിക്കായില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഇറ്റലിയിലെ ഒര്‍ത്തോണയിലുള്ള തോമാശ്ലീഹായുടെ ബസ്ലിക്കയും സന്ദര്‍ശിക്കും.

മാര്‍ത്തോമ ക്രൈസ്തവരുടെ പൈതൃകത്തെ കുറിച്ച് മാര്‍ച്ച് 31-ന് വൈകിട്ട് 4 ന് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 12-ന് അദ് ലിമിന സന്ദര്‍ശനം ഔദ്യോഗികമായി സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.