വാല്‍സിങ്ങാം: യു.കെയിലെ മരിയന്‍ പുണ്യകേന്ദ്രങ്ങളില്‍ പ്രമുഖമായ വാല്‍സിങ്ങാമിലെ റോമന്‍ കാത്തലിക് ഷ്രയനിലേക്ക് സീറോ മലബാര്‍ സഭ നേതൃത്വം നല്‍കുന്ന 2011ലെ തീര്‍ത്ഥാടനം, അല്‍മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് നയിക്കും.
യു.കെയുടെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് വിശ്വാസിമക്കള്‍ ഭക്തി പുരസ്സരം പങ്കുചേരുന്ന വില്‍സിങ്ങാം തീര്‍ത്ഥാടനം ഏറ്റവും വലിയ മരിയന്‍ തിരുനാളായി മാറിയിരിക്കുന്നു. ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ ആരംഭം കുറിച്ച വാല്‍സിംങ്ങാം തീര്‍ത്ഥാടനം കഴിഞ്ഞനാലുവര്‍ഷങ്ങളായി വിശ്വാസിനിബിഡവും, മാരിയ ഭക്തിസാന്ദ്രവും അനുഗ്രഹ വര്‍ഷവുമായി അഭംഗുരം തുടര്‍ന്നുപോരുന്നു.
അഞ്ചാമത് വാല്‍സിംങ്ങാം തീര്‍ത്ഥാടനം ജൂലൈ 17ന് ഞായറാഴ്ച്ചയാണ് നടക്കുക. മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ നായകത്വത്തില്‍ ഈ വാല്‍സിങ്ങാം തീര്‍ത്ഥാടനം ഏറെ അനുഗ്രഹപൂരിതമാകും. അയ്യായിരത്തില്‍പ്പരം മരിയ ഭക്തരെയാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഇപ്‌സിച്ചിലെ കാത്തലിക് കമ്മ്യൂണിറ്റിയാണ് ഏറ്റെടുത്ത് നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല