1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2015

കിസാന്‍ തോമസ്: സീറോ മലബാര്‍ സഭ കൌണ്ടി മീത്തിലെ ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ്സ് സെന്റര്‍ കൂടി ആരംഭിക്കുന്നു.
നവന്‍, കില്‍കോക്ക്, ട്രിം, എന്‍ഫീല്‍ഡ്, എന്നിവിടങ്ങളിലുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആഗ്രഹപ്രകാരമാണ് ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ്സ് സെന്റര്‍ കൂടി ആരംഭിക്കുന്നതെന്ന വിവരം സീറോ മലബാര്‍ സഭാ ചാപ്ലൈന്‍മാരായ ഫാ,ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ വ്യക്തമാക്കി.

ട്രിം സെന്റ് പാട്രിക് സ്റ്റ്രീറ്റിലുള്ള സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ വെച്ചായിരിക്കും മാസ് സെന്റെറിലെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക.ആദ്യഘട്ടമായി എല്ലാ മാസത്തിലേയും നാലാം വ്യാഴാഴ്ച്ചകളിലായിരിക്കും ട്രിം മാസ് സെന്ററില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടുക.

വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കുന്നതിനു പ്രാരംഭമായി ഒക്ടോബര്‍ 13 മുതല്‍ ട്രിം സെന്റ് പാട്രിക് സ്റ്റ്രീറ്റിലുള്ള സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ കൊന്തനമസ്‌കാരം ആരംഭിക്കും.ഒക്ടോബര്‍ 22 വ്യാഴാഴ്ച്ച വൈകിട്ട് 5.30 ന് പരിശുദ്ധ കുര്‍ബാനയും കൊന്തനമസ്‌കാരത്തിന്റെ സമാപനവും നടത്തപ്പെടും.

2006 ജൂലൈ മാസത്തില്‍ ഡബ്ലിനില്‍ പ്രവര്‍ത്തനം ആരംഭിച്ച സീറോമലബാര്‍ ഇടവക പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആയിരത്തിലധികം കത്തോലിക്കാ കുടുംബങ്ങളാണ് ഡബ്ലിന്‍ ഇടവകയ്ക്ക് കീഴിലായി ഉള്ളത്.ഡബ്ലിന്‍ ഇടവക കൂടാതെ കോര്‍ക്കിലും, ലിമറിക്ക്, ഗാള്‍വേ, തുള്ളാമോര്‍, കില്‍ഡയര്‍, കില്‍ക്കെനി, കാവന്‍, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, അത്തായി, കാര്‍ലോ,ഡ്രോഗഡ, ഡന്‍ഡാല്‍ക്ക്, നാസ്, ലോംഗ് ഫോര്‍ഡ്,സ്ലൈഗോ എന്നിവിടങ്ങളിലും സീറോ മലബാര്‍ സഭായൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ ഓര്‍ഡിനേറ്ററായി മോണ്‍.ആന്റണി പെരുമായന്‍ പ്രവര്‍ത്തിച്ചു വരുന്നു.

നവന്‍, കില്‍കോക്ക്, ട്രിം, എന്‍ഫീല്‍ഡ്, എന്നിവിടങ്ങളിലുള്ള സീറോ മലബാര്‍ വിശ്വാസികളേവരേയും ഒക്ടോബര്‍ 22 വ്യാഴാഴ്ച്ച സെന്റ് പാട്രിക്‌സ് ദേവാലയത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.കൂടാതെട്രിമ്മിലെ സീറോ മലബാര്‍ ചര്‍ച്ച് സഭാ വിശ്വസികള്‍ക്കുവേണ്ടി ഏല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കി പോരുന്ന ട്രിം സെന്റെ : പാട്രിക് പള്ളി വികാരി റവ:ഫാ:ഷോണ്‍ ഹെന്റിക്ക് സീറോ മലബാര്‍ ചര്‍ച്ഛിന്റെ സ്‌നേഹവും നന്ദിയും ഈ അവസരത്തില്‍ അറിയിക്കുകയും ചെയ്യുന്നു.

വിശദ വിവരങ്ങള്‍ക്ക് : ഫാ. ജോസ് ഭരണിക്കുളങ്ങര (089 9741568), ഫാ. ആന്റണി ചീരംവേലില്‍ (089 4538926)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.