മജു പെക്കല്‍ (ഡബ്ലിന്‍): ജൂണ്‍ 24 ന് ലുക്കാന്‍ വില്ലേജ് യൂത്ത് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജൂണ്‍ 6 ന് ലുക്കാന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ചില്‍ വച്ച് മോണ്‍. ആന്റണി പെരുമായന്‍ നിര്‍വ്വഹിച്ചു. കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
മെമ്മറി ടെസ്റ്റ് ,100 മീറ്റര്‍ ഓട്ടം,50 മീറ്റര്‍ ഓട്ടം. ചിത്രരചന, പെയിന്റിംഗ്,ബലൂണ് പൊട്ടിയ്ക്കല്,പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്‌ബോള്‍ മത്സരം, ലെമണ് സ്പൂണ്‍റേസ്, കസേരകളി, വടംവലി എന്നിവ പരിപാടികളുടെ മാറ്റ് കൂട്ടും. ബൗന്‍സിങ്ങ് കാസില്‍, ഫേസ് പെയിന്റിംഗ്, സഭായുവജനങ്ങളുടെയും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍, എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും.
സീറോ മലബാര്‍ ചര്‍ച്ച് ചാപ്‌ളയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റെണി ചീരംവേലില്‍MST, കോ ഓര്‍ഡിനേറ്റര്‍ ജിമ്മി ആന്റണി, സോണല്‍ കൗണ്‍സില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല