ഓണ്‍ലൈനില്‍ സൗഹൃദത്തിന്റെ പുതിയ ചങ്ങലക്കണ്ണികള്‍ തീര്‍ത്ത ഫേസ്ബുക്കിന്റെ ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കൂടുതല്‍ ഉയരങ്ങളിലേക്ക്. സമ്പത്തിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റിലെ പ്രധാന എതിരാളികളും ഗൂഗിള്‍ സ്ഥാപകരുമായ സെര്‍ജി ബ്രയാനെയും ലാറി പേജിനെയും പിന്നാലാക്കിയാണ് സുക്കര്‍ബര്‍ഗ് വീണ്ടും ചരിത്രമെഴുതുന്നത്.
ഫേസ്ബുക്കിന്റെ 29.28 ഡോളര്‍ ശരാശരി വിലയുള്ള 225,000 ഷെയറുകള്‍ ജി എസ് വി ക്യാപിറ്റല്‍ ക്രോപ്പ് കഴിഞ്ഞദിവസം വാങ്ങിയതോടെയാണ് സുക്കര്‍ബര്‍ഗ് ഗൂഗിള്‍ ഉടമസ്ഥരെക്കാള്‍ സമ്പന്നനായത്. ഇതോടെ ഫേസ്ബുക്കിന്റെ വിപണി മൂല്യം 70 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു.
പുതിയ നിക്ഷേപത്തോടെ സുക്കര്‍ബര്‍ഗിന്റെ സമ്പാദ്യം 18 ബില്യന്‍ ഡോളറായി ഉയര്‍ന്നുവെന്ന് ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെര്‍ജി ബ്രയാനെക്കാളും ലാറി പേജിനെക്കാളും ഒരു പടി മേലെയാണിത്.
ടെക്‌നോളജി സെക്ടറില്‍ ലോകത്തിലെ മൂന്നാമത്തെ സമ്പന്നനാണിപ്പോള്‍ സുക്കര്‍ബര്‍ഗ്. മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സും ഒറാക്കിളിന്റെ ലാറി എലിസണുമാണ് സമ്പത്തിന്റെ കാര്യത്തില്‍ സുക്കര്‍ബര്‍ഗിന് മുന്നിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല