ബ്രിട്ടനിലെ എന്റര്‍പ്രണര്‍ കണ്ട്രി മാഗസിന് തിരഞ്ഞെടുത്ത 30 വയസില്‍ താഴെയുള്ള പ്രശസ്ത ബിസിനസുകാരുടെ പട്ടികയില്‍ മലയാളിയായ സുജിത് എസ്.നായര്‍ ഇടം നേടി. ഓരോ ആഴ്ചയും ബ്രിട്ടനിലെ പ്രമുഖരായ മൂന്ന് യുവ സംരംഭകരെ അവതരിപ്പിക്കുകയാണ് മാഗസിന്റെ ലക്ഷ്യം.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായുള്ള www.dabblerr.com എന്ന വെബ്സൈറ്റിന്റെ സ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ് സുജിത്. യു.കെ ആസ്ഥാനമായ ഫ്ലൈ ബേര്‍ഡ് സര്‍വീസ് ലിമിറ്റഡിന്റെ ഡയറക്ടറുമാണ് സുജിത്.
ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്നും ബയോടെക്നോളജിയില്‍ എം.എസ്സ്.സിയും ലണ്ടന്‍ മെട്രോപൊളീറ്റന്‍ സര്‍വകലാശാലയില്‍ നിന്നും എം.ബി.എ യും നേടിയ സുജിത് ഒറ്റപ്പാലം സ്വദേശികളായ ടി.ശിവശങ്കരന്റേയും ലീല ശിവശങ്കരന്റേയും മകനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല