സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ ആരോപിച്ചു. സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി താന്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അന്വേഷണ സംഘവുമായി നന്നായി സഹകരിച്ചു കൊണ്ടിരുന്ന തന്നെ അത്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കാത്തതെന്നും തരൂര്‍ ചോദിച്ചു.
നേരത്തെ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു തവണ തരൂരിനെ ചോദ്യം ചെയ്തിരുന്നു. രാവിലെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരം വീണ്ടും വിളിപ്പിക്കുകയായിരുന്നു.
ഇത് മൂന്നാം തവണയാണ് തരൂരിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. എന്നാല്‍ തരൂര്‍ സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷക സംഘം സൂചനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല