ന്യൂയോര്‍ക്ക് : ചന്ദ്രന്‍ ഭൂമിക്ക് അടുത്തെത്തുന്ന പ്രതിഭാസമായ സൂപ്പര്‍ മൂണ്‍ ആയിരിക്കാം ശക്തമായ ഭുകമ്പത്തിനും സുനാമിക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം. മാര്‍ച്ച് 19ന് ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുമെന്നും ഇത് ഭൂമിയില്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൂപ്പര്‍ മൂണ്‍ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനം മുതല്‍ ഭൂമികുലുക്കം, അഗ്‌നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങള്‍ക്കുവരെ കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നു.
1955,1974,1992,2005 എന്നീ വര്‍ഷങ്ങളിലും ഇത്തരം സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു. അന്നും ചില കാലാവസ്ഥാ മാറ്റങ്ങളുണ്ടായിട്ടുമുണ്ട്.
2005ല്‍ സൂപ്പര്‍ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടാഴ്ചമുന്‍പാണ് ആയിരക്കണക്കിനാളുകളുടെ മരണത്തിന് കാരണമായ സുനാമിയുണ്ടായത്. 1974ലെ ക്രിസ്മസ് ദിനത്തില്‍ ആസ്‌ട്രേലിയയിലുണ്ടായ ചുഴലിക്കാറ്റിനെയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല