1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2011


ആയിരങ്ങള്‍ കൊല്ലപ്പെട്ട ജപ്പാന്‍ സുനാമിത്തിരകളില്‍ നിന്നും സാന കിമുറ എന്ന 83കാരിയുടെ രക്ഷപ്പെടല്‍ ലോകത്തിന് അദ്ഭുതമാവുന്നു. രാക്ഷസത്തിരമാലകള്‍ ആര്‍ത്തലച്ച് ഇരച്ചുകയറിയപ്പോള്‍ ഇവര്‍ സ്വന്തം സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു.

സുനാമിയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചയുടന്‍ തന്റെ സൈക്കിളില്‍ കയറി ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
‘ജപ്പാന്‍ വെള്ളത്തിനടിയില്‍ പെടുകയാണെന്നാണ് ഞാന്‍ കരുതിയത്. ചുറ്റും എല്ലാം നശിക്കുന്ന കാഴ്ച നേരില്‍ കണ്ടു.’അവര്‍ പറഞ്ഞു.

സംഭവമുണ്ടായ ഉടന്‍ വീട്ടില്‍നിന്ന് സൈക്കിളില്‍ കയറി സാന കിമുറ രക്ഷപ്പെട്ടെങ്കിലും തിരിച്ചെത്തിയപ്പോള്‍ വീടു നിന്നിടത്ത് ഒന്നും ശേഷിച്ചിരുന്നില്ല.

അതേ സമയം ജപ്പാനില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 7,000 കവിഞ്ഞതായി ഔദ്യോഗിക റിപ്പോര്‍ട്ട്.7,197 പേര്‍ മരിച്ചുവെന്നാണ് ജപ്പാന്‍ നാഷണല്‍ പോലീസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മരണസംഖ്യ 10,000 കവിയുമെന്നാണ് നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.