സഖറിയ പുത്തന്‍കളം: സുനില്‍ ആല്‍മതടത്തില്‍ യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ സ്വാഗതഗാന വിജയി. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് കണ്‍വന്‍ഷന്റെ സ്വാഗത ഗാന വിജയി ലെസ്റ്റര്‍ യൂണിറ്റിലെ സുനില്‍ ആല്‍മതടത്തില്‍ അര്‍ഹനായി. വിവിധ യൂണിറ്റുകളില്‍ നിന്നായി ഏഴ് എന്‍ട്രികളാണ് ലഭിച്ചത്. ഫാ. ജോണ്‍ വെള്ളാനി, ഫാ. സജി മൈതാനത്ത്, പ്രൊഫ. മാത്യു പ്രാല്‍, സംഗീത സംവിധായകന്‍ ഷാനി ആന്റണി അങ്കമാലി എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് മികച്ച ഗാനരചന തിരഞ്ഞെടുത്തത്.
ചെറുകര ഇടവകാംഗമാണ് വിജയിയായ സുനില്‍ ആല്‍മതടത്തില്‍. ജൂലൈ എട്ടിന് നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ വിജയിക്ക് പ്രത്യേക സമ്മാനം നല്‍കപ്പെടും. യുകെകെസിഎയുടെ സ്‌പോര്‍ട്‌സ് ഡേ ഈ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. യുകെകെസിഎ കണ്‍വന്‍ഷനില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ മെയ് ഏഴിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കാക്കുഴി ചെയര്‍മാനായിട്ടുള്ള കണ്‍വന്‍ഷന്‍ കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല