നിക്ഷേപ തട്ടിപ്പു കേസില്‍ ജയിലായ സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതാ റോയിക്ക് ജയിലില്‍ സൗകര്യങ്ങള്‍ പോരെന്ന് കമ്പനി സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. തിഹാര്‍ ജയിലാണ് സുബ്രതാ റോയിയെ തടവില്‍ ഇട്ടിരിക്കുന്നത്.
നേരത്തെ നിക്ഷേപ തട്ടിപ്പു കേസില്‍ ഇരയായവര്‍ക്ക് തിരിച്ചു നല്‍കാനുള്ള തുക കമ്പനിയുടെ ആസ്തികള്‍ വിറ്റ് നല്‍കാമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വരുന്നവര്‍ക്ക് സുബ്രതാ റോയിയുമായി വിലപേശല്‍ ചര്‍ച്ചകള്‍ നടത്താന്‍ തിഹാര്‍ ജയിലിലെ സൗകര്യങ്ങള്‍ അപരാപ്തമാണെന്നാണ് കമ്പനിയുടെ വാദം.
നാലു മുതല്‍ ആറ് ആഴ്ചത്തേക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വിവിധ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച 24,000 കോടി രൂപയാണ് സഹാറ തിരിച്ചു നല്‍കണമെന്ന് സെക്യുരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാല്‍ പണം തിരിച്ചു നല്‍കാന്‍ സുബ്രതാ റോയി തയ്യാറാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. 10,000 കോടി രൂപ കെട്ടി വച്ചാല്‍ റോയിക്ക് ജാമ്യം നല്‍കാം എന്നാണ് കോടതിയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല