സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പേരില്‍പോര്‍ട്ട്‌സ്മൗത്തില്‍ ഇതര സഭ യിലുള്ളവര്‍വാര്‍ത്തകള്‍ ഓണ്‍ലയിന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതു യു.കെ.യിലെ റീജിയണല്‍ സഭാകൗണ്‍സില്‍ലിന്റെ ശ്രദ്ധയില്‍പ്പെട്ടുആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമമേലദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ഇഗനാത്തിയോസ് സഖാ പഥമന്‍ ബാവായുടെ അധീനതയില്‍, യു.കെ.യുടെ പാത്രയാര്‍ക്കല്‍ വികാരി ആഭിവന്നു്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമേനിയുടെ മേലധികാരത്തില്‍ ഇന്നുബഹു. ഫാ.ഗീവര്‍ഗീസ് തസ്ഥായത്ത് വികാരിയായുള്ള ഒരു ദേവാലയമേ പരി. സഭക്കു പോര്‍ട്ട്‌സ്മൗത്തില്‍ ഉള്ളു.
ഈ ദേവാലയം 2003 ല്‍ ഒരു പ്രാര്‍ഥനാ ഗ്രൂപ്പായി ആരംഭിച്ചു 2005ല്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയായി ഉയര്‍ത്തി.പോര്‍ട്ട്‌സ്മൗത്തി ലും, ലിറ്റിലാം പ്‌ടെനിലും ആരാധന നടത്തി വന്നിരുന്നു. എന്നാല്‍ 2005 മുതല്‍ ഇടവകക്കാരുടെ ആവശ്യപ്രകാരം, ചിച്ചസ്റ്ററിലെ ക്ലെവ്‌ലാന്‍ഡ് റോഡിലുള്ള സെന്റ് ജോര്‍ജസ് ദൈവാലയത്തില്‍ വച്ച് ഇപ്പൊള്‍ ആരാധന നടത്തി വരുന്നു. പരി. പാത്രയര്‍ക്കീസ്സ് ബാവാ പരി. സഭയില്‍നിന്നും പുറത്താക്കിയിട്ടുള്ളവര്‍ നയിക്കുന്ന കൂട്ടായ്മകള്‍, ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ യുടെ ഭാഗമല്ലാത്തതും. അങ്ങനയുള്ള കൂട്ടായ്മകളില്‍ കൂടിനടക്കാതിരിക്കുവാന്‍ സഭാമക്കള്‍ ശ്രദ്ധിക്കണമെന്നും യു.കെ. യിലെ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല