മലയാള സിനിമയില്‍ ഇന്ന് മിനിമം ഗ്യാരണ്ടിയുള്ള സംവിധായകന്‍ ആരാണ്? സത്യന്‍ അന്തിക്കാടെന്ന് നിസംശയം പറയാം. അതിന് ശേഷം? വേറൊരാളെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഷാഫി എന്ന യുവസംവിധായകന്‍ ആ വിശേഷണത്തിന് അര്‍ഹനാണ്. സംവിധാനം ചെയ്തവയില്‍ ഒരു ചിത്രമൊഴികെ മറ്റെല്ലാം ഹിറ്റുകള്‍, പണംവാരിപ്പടങ്ങള്‍. അവസാനം ചെയ്ത രണ്ട് സിനിമകളും മെഗാഹിറ്റുകള്‍(മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്‌മാന്‍). ചൂണ്ടയും വലയുമായി സൂപ്പര്‍താരങ്ങള്‍ ഇറങ്ങിത്തിരിക്കാന്‍ കാരണം വേറെ വേണോ?
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഇപ്പോള്‍ ഷാഫിക്ക് പിന്നാലെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എല്ലാം ഷാഫിയുടെ ഡേറ്റ് എപ്പോഴത്തേക്ക് അവൈലബിളാകും എന്ന് കാത്ത് നില്‍ക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രൊജക്ടുകള്‍ ഷാഫി തീരുമാനിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിച്ചിത്രമാണ് ഷാഫി ഉടന്‍ ചെയ്യുന്നത്. മുരളീ മൂവീസ് മാധവന്‍ നായരാണ് നിര്‍മ്മാതാവ്. ഒരു ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നറാണ് ഷാഫി ഈ ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. തൊമ്മനും മക്കളും, മായാവി എന്നീ ബമ്പര്‍ ഹിറ്റുകള്‍ മുമ്പ് ഷാഫി – മമ്മൂട്ടി ടീം നല്‍കിയിട്ടുണ്ട്.
മമ്മൂട്ടിച്ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുകയാണ് ഷാഫിയുടെ ലക്‍ഷ്യം. കാണ്ഡഹാറിന്‍റെ സഹനിര്‍മാതാവായ സുനില്‍ സി നായരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല