ലണ്ടന്‍: കുട്ടികളുടെ ഇഷ്ടകഥാപാത്രം സൂപ്പര്‍മാന്‍ പുതിയകഥയില്‍ തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെക്കുറിച്ച് പരാമര്‍ശമുള്ള, ഈയാഴ്ച പുറത്തിറങ്ങിയ കഥയിലാണ് സൂപ്പര്‍മാന്‍ തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചത്.
ഈ പ്രവൃത്തിയിലൂടെ സൂപ്പര്‍മാന്‍ ശില്‍പികളുടെ ദേശസ്‌നേഹത്തിന്റെ അളവാണ് തെളിയുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ആന്‍ജി മെയര്‍ പറഞ്ഞു. ഇതിലൂടെ ലോകത്ത് ഇപ്പോള്‍ അമേരിക്കക്കുള്ള സാമ്പത്തികവും ശാക്തികവുമായ ബലത്തിന് വിപരീതമായി മാറിയിരിക്കുകയാണ് സൂപ്പര്‍മാന്‍ എന്നും ആന്‍ജി മെയര്‍ പറഞ്ഞു.
പതിവില്‍നിന്നും വിപരീതമായി നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ കഥ പുരോഗമിക്കുന്നത്. 1938 ല്‍ ജെറി സ്‌റ്റൈഗെല്‍ സൂപ്പര്‍മാനെ സൃഷ്ടിച്ചതുമുതല്‍ സാങ്കല്പികകഥകളിലാണ് സൂപ്പര്‍മാന്‍ എത്താറുണ്ടായിരുന്നത്.
സത്യവും നീതിയും അമേരിക്കന്‍ മാര്‍ഗവുംഇത് എല്ലായ്‌പ്പോഴും മതിയാകില്ലെന്ന്, ഇറാനിലെ വിമതരെ സഹായിക്കാനായി എത്തുന്ന സൂപ്പര്‍മാന്‍, അമേരിക്കന്‍ പ്രസിഡന്റിന്റെ ദേശീയസുരക്ഷാ ഉപദേശകനോടു പറയുന്നതായും കഥയിലുണ്ട്.
സൂപ്പര്‍മാന്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചത് ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല