ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റില്‍ 2പൗണ്ടിന് കിട്ടുന്ന പാസ്റ്റ ഒരു എന്‍.എച്ച്.എസ് ട്രസ്റ്റ് എടുക്കുന്നത് 50പൗണ്ടിന്. ഇത് കണ്ടെത്തിയതോടെ പാസ്റ്റയ്ക്ക് ഓര്‍ഡര്‍ നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്. അതിനാല്‍ ഇനിമുതല്‍ ഈസ്റ്റേണ്‍ ആന്റ് കോസ്റ്റല്‍ എന്‍.എച്ച്.എസ് ട്രസ്റ്റില്‍ നിന്നും പാസ്റ്റ കഴിക്കാന്‍ നിര്‍ദേശം ലഭിക്കുന്ന എല്ലാ രോഗികളും സ്വന്തമായി വാങ്ങിക്കഴിക്കേണ്ടിവരും.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ രണ്ട് പൗണ്ടിന് ലഭിക്കുന്ന പാസ്റ്റയ്ക്ക് 47പൗണ്ട് അധികമാണ് എന്‍.എച്ച്.എസ് നല്‍കുന്നതെന്ന് ട്രസ്റ്റിന്റെ മെഡിസിന്‍ മാനേജ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അലിസോണ്‍ ഇസോട്ട് പറഞ്ഞു. ഇതില്‍ അഞ്ച് പൗണ്ട് ഉല്പാദനചിലവും ഒരു പണ്ട് ഡിസ്‌പെന്‍സിംങ് ഫീയും, ഒരു പൗണ്ട് ഫാര്‍മസി ഫീയുമാണ്. ശേഷിക്കുന്ന 40പൗണ്ട് ഡെലിവറി ചാര്‍ജാണെന്നും അവര്‍ വ്യക്തമാക്കി.
ഗ്ലൂട്ടണ്‍ ഫ്രീ പ്രൊഡക്ട്‌സുകള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും നേരിട്ട് വാങ്ങുമ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വില എന്‍.എച്ച്.എസിന് നല്‍കുമ്പോള്‍ ഉല്പാദകര്‍ക്ക് ഈടാക്കാം. മുന്‍പ് ഗ്ലൂട്ടന്‍ ഫ്രീ പ്രൊഡക്ടസ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കില്ലായിരുന്നു. എന്നാല്‍ മിക്ക ഗ്ലൂട്ടണ്‍ ഫ്രീ പ്രോഡക്ട്‌സും ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സുലഭമാണ്. അതിനാല്‍ ഇത്തരം ആഹാരസാധനങ്ങള്‍ രോഗികള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് എന്‍.എച്ച്.എസിന് വന്‍ബാധ്യതയുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.
സീലിയാക്ക് രോഗങ്ങളുള്ള രോഗികള്‍ക്കാണ് സാധാരണ ഗ്ലൂട്ടണ്‍ ഫ്രീ ഉല്പന്നങ്ങള്‍ കഴിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. ബ്രിട്ടനിലെ രോഗികളില്‍ 100ല്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്ക്. ഗോതമ്പ്, ബാര്‍ലി, തുടങ്ങിയ ആഹാരസാധനങ്ങളിലെ ഗ്ലൂട്ടണ്‍ ചെറുകുടലിന്റെ ലൈനിംങ്ങിനെ നശിപ്പിക്കും. ഇത് പോഷകഘടങ്ങള്‍ ആഗിരണം ചെയ്യാന്‍ പറ്റാതാക്കും. കാലക്രമേണ ഇത് അതിസാരം, കഠിനമായ വയറുവേദന, ശരീരഭാരം നഷ്ടമാകല്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല