അലകസ് വര്‍ഗീസ്: 2010 ഏപ്രില്‍ 17ന് ആരംഭിച്ച സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍ ഇന്ന് മലയാളികളുടെ ഇടയില്‍ മാത്രമല്ല ഇംഗ്ലണ്ടിലെ എല്ലാ കത്തോലിക്ക ഹൃദയങ്ങളും അറിയുന്ന നിലയിലേക്ക് ദൈവം വളര്‍ത്തിക്കൊണ്ടിരിക്കുന്നു.
അഞ്ച് വര്‍ഷക്കാലം കൊണ്ട് ദൈവകരുണയുടെ ഈ ശുശ്രൂഷ ആയിരങ്ങള്‍ക്ക് അനുഗ്രഹമായി മാറി. കാലഘട്ടത്തിന്റെ ഒരു അടിസ്ഥാന ശുശ്രൂഷയായി മാറികൊണ്ട് അനേകം നന്മകളാണ് ഈ ശുശ്രൂഷ വിതച്ചു കൊണ്ടിരിക്കുന്നത്. കലാ,കായിക, വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ അനേകം അവസരങ്ങള്‍ ലഭിക്കുന്ന പ്രവാസികള്‍ക്ക് പലപ്പോഴും നഷ്ടമാകുന്നത് വിശുദ്ധിയില്‍ ആഴപ്പെട്ട് വളരുന്ന വിശ്വാസ ജീവിതമാണ്. കുടുംബങ്ങള്‍ക്കും പുതുതലമുറകള്‍ക്കും എന്നും സ്വന്തമാകേണ്ട ഈ ചൈതന്യം പകര്‍ന്ന് നല്‍കുവാനാണ് ഈ ശുശ്രൂഷയെ ദൈവം ഉപയോഗിക്കുന്നത്.
KIDS FOR KINGDOM
ആയിരക്കണക്കിന് കുട്ടികളാണ് ഈ ശുശ്രൂഷയിലൂടെ ദൈവസ്‌നേഹത്തിലേക്കും മാനസാന്തര അനുഭവങ്ങളിലേക്കും കടന്ന് വന്നിട്ടുള്ളത്. സെഹിയോന്‍ ശുശ്രൂഷകളില്‍ മാത്രമല്ല അനേകം ഇടവകകള്‍ക്കും മിനിസ്ട്രികള്‍ക്കും കുട്ടികളുടെ ശുശ്രൂഷകള്‍ നല്‍കികൊണ്ട് ഗഎഗയെ കര്‍ത്താവ് നയിക്കുകയാണ്. കിഡ്‌സ് ഫോര്‍ കിംഗ്ഡത്തിന്റെ പുതിയ ചുവട് വെയ്പാണ് മരിയന്‍ സ്‌കൂള്‍ മിഷന്‍. കത്തോലിക്കാ സ്‌കൂളുകളിലേക്ക് കടന്നു ചെന്നു കൊണ്ട് ദൈവവചനത്തിന്റെ ശക്തിപകര്‍ന്ന് നല്‍കാന്‍ ഈ ശുശ്രൂഷയെ പരിശുദ്ധാത്മാവ് ഉപയോഗിക്കുകയാണ്.
നിത്യാരാധനാ ചാപ്പല്‍
ബര്‍മ്മിംഗ്ഹാമിന്റെ ഹൃദയഭാഗത്ത് ദേശത്തിന് വേണ്ടിയും കുടുംബങ്ങള്‍ക്ക് വേണ്ടിയും ദിവ്യകാരുണ്യ സന്നിധിയില്‍ ദിനരാത്രങ്ങള്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുവാന്‍ ചാപ്പല്‍ ലഭിച്ചത് സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ നന്മയായിരിക്കം.
വിയാണി മിഷന്‍
ഇടവക നവീകരണത്തെ ലക്ഷ്യമാക്കി, പുരോഹിതരെ സ്‌നേഹിക്കുവാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും വേണ്ടി ഒരുക്കപ്പെട്ട ശുശ്രൂഷ വലിയ താല്‍പ്പര്യത്തോടെയാണ് ഇംഗ്ലണ്ടിലെ വിവിധ രൂപതാ അദ്ധ്യക്ഷന്‍മാര്‍ നോക്കി കാണുന്നത്. അഞ്ചിലധികം രൂപതകള്‍ ഔദ്യോഗികമായി ഈ ശുശ്രൂഷയെ സ്വാഗതം ചെയ്തുകഴിഞ്ഞു. നൂറ് കണക്കിന് കുടുംബങ്ങളും വ്യക്തികളുമാണ് ഓരോ പുരോഹിതരേയും ഇടവകകളേയും സ്‌പോണ്‍സര്‍ ചെയ്ത് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്, ഈ ശുശ്രൂഷ വിതയ്ക്കുന്ന പ്രാര്‍ത്ഥനാ ചൈതന്യം നവീകരണത്തിന്റെ വലിയ വാതിലുകള്‍ തുറക്കപ്പെടാന്‍ ഇടയാക്കും.
സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍
ടഛഋ ശുശ്രൂഷകളിലൂടെ നൂറ് കണക്കിന് യുവതീ യുവാക്കളാണ് സഭാ ജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. യുകെയില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്ക് കടുന്നുവരുന്നവര്‍ ഏറെയാണ്. 5 ദിവസം താമസിച്ചുകൊണ്ടുള്ള ഈ ധ്യാനത്തിലൂടെ പുതുസൃഷ്ടികളായി മാറി ശുശ്രൂഷ ജീവിതത്തിലേക്ക് കടന്നു വരുന്ന യുവതീയുവാക്കള്‍ സഭയ്ക്ക് പുതിയ പ്രത്യാശ പകരുകയാണ്.
ഹോം മിഷന്‍
തങ്ങള്‍ക്ക് ലഭിക്കുന്ന ഒഴിവ് സമയങ്ങള്‍ ദൈവരാജ്യവളര്‍ച്ചയ്ക്ക് വേണ്ടി സമര്‍പ്പിച്ചുകൊണ്ട് കുടുംബങ്ങളിലേക്ക് കടന്നുചെല്ലുന്ന ഹോം മിഷന്‍ ശുശ്രൂഷ അനേകം കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അവരുടെ വിശ്വാസ വളര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്.
സെന്റ് ആന്‍ലിന്‍ ആന്‍ഡ് മാറ്റ് കമ്മ്യൂണിറ്റീസ്
കുട്ടികളില്ലാത്ത ദമ്പതികള്‍ ഒത്തുചേരുന്ന ആന്‍ലിന്‍ സമൂഹവും മദ്യപാനികള്‍ക്കും മദ്യപാനം നിര്‍ത്തിയവര്‍ക്കും വേണ്ടിയുളള മാറ്റ് കമ്മ്യൂണിറ്റിയും സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷയുടെ ഫലങ്ങളാണ്.
ഹോളി സ്പിരിറ്റ് ഈവനിംഗ്
ഇംഗ്ലീഷ് ഭാഷക്കാരെ ലക്ഷ്യമാക്കി 2015 ല്‍ ആരംഭിച്ച ഹോളി സ്പിരിറ്റ് ഈവനിംഗ് അഭിഷേകത്തിന്റെ പുതിയ വാതിലുകള്‍ തുറന്ന് കൊണ്ട് വിവിധ ഭാഷക്കാരെ ഒന്നിപ്പിക്കുകയാണ് സ്തുതിപ്പിന്റേയും ദൈവവചനത്തിന്റെയും ആരാധനയുടെയും അന്തരീക്ഷത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയും രോഗശാന്തി ശുശ്രൂഷയും താല്‍പ്പര്യപൂര്‍വ്വമാണ് ഓരോ ദേശങ്ങളും സ്വീകരിക്കുന്നത്. നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഈ ശുശ്രൂഷ ഇംഗ്ലീഷ് ഇടവകകളില്‍ ആഗ്രഹിക്കുന്നവര്‍ സെഹിയോന്‍ ടീമുമായി ബന്ധപ്പെടുക.
കിംഗ്ഡം റെലവേറ്റര്‍ മാഗസിന്‍:
കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും വേണ്ടി ഒരു കത്തോലിക്കാ പ്രസിദ്ധീകരണം പോലും നിലവിലില്ല എന്ന വസ്തുതയാണ് ഈ പുതിയ ചുവട് വയ്പിലേക്ക് ഫാ. സോജി ഓലിക്കലിനെ നയിച്ചത്. യുകെ, അയര്‍ലാന്‍ഡ്, യുഎസ്എ, ഓസ്‌ട്രേലിയ, ബഹ്‌റിന്‍, സ്വിസ്സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഈ മാഗസിന്‍ വിതരണം ചെയ്യപ്പെടുന്നു. പതിനായിരത്തിലധികം കോപ്പികള്‍ വിതരണം ചെയ്യപ്പെടുന്ന ഈ മാസികയുടെ സര്‍ക്കുലേഷന്‍ ഓരോ മാസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വളരുന്ന തലമുറയ്ക്ക് വേണ്ടി സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകളിലൂടെ ദൈവരൂപി നല്‍കുന്ന വലിയ സമ്മാനമാണ് കിംഗ്ഡം റെലവേറ്റര്‍ മാഗസിന്‍.
ഒരു ദൈവിക ശുശ്രൂഷയ്ക്കും കുടുംബങ്ങള്‍ക്കും നല്‍കുന്ന വിവിധങ്ങളായ നന്മകള്‍ വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധ്യമല്ല. സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകളില്‍ നിരന്തരം പങ്കെടുക്കുകയും ശുശ്രൂഷകളിലേക്ക് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന അനേകം വ്യക്തികളും കുടുംബങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്ന ദൈവകൃപയെ ഇടവക സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും വേണ്ടി മാറ്റി വെയ്ക്കുകയാണ്. കുടുംബയൂണിറ്റുകളിലും മതബോധന വേദികളിലും ആള്‍ത്താര ശുശ്രൂഷകളിലും ജാഗരണ പ്രാര്‍ത്ഥനകളിലും ഇവരുടെ സാന്നിധ്യം സഭയ്ക്ക് കരുത്തായി മാറുന്നു.
ആദ്യദശകങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവചനം പ്രഘോഷിക്കുവാന്‍ ജീവിതം സമര്‍പ്പിച്ച വിശുദ്ധാത്മാക്കളുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥത്തിന് മലയാളി മക്കളിലൂടെ ഉത്തരം നല്‍കാന്‍ സ്വര്‍ഗ്ഗീയ പിതാവ് ആഗ്രഹിക്കുന്നു. ഡിവൈന്‍,ശാലോം, ജീസസ് യൂത്ത് തുട്ങ്ങിയ ശുശ്രൂഷകള്‍ യൂറോപ്പിന് വലിയ അനുഗ്രഹമായി മാറി കൊണ്ടിരിക്കുകയാണ്.
യൂറോപ്പിന്റെ പുതിയ വിശ്വാസ വസന്തത്തിനു വേണ്ടിയുള്ള ദൈവീക പദ്ധതിയുടെ ഭാഗമായി മാറാന്‍ ആഗ്രഹിക്കുന്നവര്‍ സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് വേണ്ടി തീഷ്ണമായി പ്രാര്‍ത്ഥിക്കുക. ജപമാലകളിലൂടേയും കുരിശിന്റെ വഴിയിലൂടേയും കൊന്തയിലൂടേയും ഉപവാസ പ്രാര്‍ത്ഥനകളിലൂടേയും നിങ്ങള്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനാ നിലവിളികള്‍ക്ക് ഉത്തരം നല്‍കുന്ന കര്‍ത്താവ് നിങ്ങളുടെ ജീവിതങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
പങ്കു വയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ട് നവംബര്‍ മാസ കണ്‍വന്‍ഷനിലേക്ക് അനേകരെ കൂട്ടികൊണ്ട് വരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല