സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചും മര്‍ദ്ദിച്ചും മൃഗീയമായി കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഗുണ്ടകളെ ഒതുക്കാനുള്ള നിയമമാണ് കാപ്പ.
ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരണപ്പെട്ടതിനെ തുടര്‍ന്ന് കോടതി നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 16 കേസുകള്‍ സ്വന്തം പേരിലുള്ളയാളാണ് നിസാമെന്ന് കോടതി പറഞ്ഞു. ആ കേസുകളെല്ലാം എവിടെയും എത്താതെ പോയത് നിസാമിന്റെ രാഷ്ട്രീയ സ്വാധീനമാണ് കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ കാപ്പയില്‍ നിന്ന് നിസാമിനെ രക്ഷപ്പെടുത്താന്‍ ഉന്നതര്‍ കൊണ്ടു പിടിച്ചു ശ്രമിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അതേ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു.
അതിനിടെ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേസ് അട്ടിമറിച്ചാല്‍ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല